Posts

Showing posts from 2019

മാപ്പ്

Image
ആരെന്നറിയില്ല എന്തിനെന്നറിയില്ല ചെയ്തത് തെറ്റുകൾ മാത്രം തല്ലാൻ ചൊല്ലി ഞാൻ തല്ലി വീഴ്ത്തി കൊല്ലാൻ ചൊന്നു ഞാൻ കൊന്നു തള്ളി രക്തക്കറയിൽ മുങ്ങിയ കയ്കളി ന്നാരെയോ തേടി നടപ്പൂ ഭ്രാന്തൻ വാക്കുകൾ കേട്ടെന്റെ ജന്മം കാരാഗൃഹത്തിൽ വസിപ്പൂ ഭ്രാന്തവർ ചൊല്ലി ഇന്ന് അവരുടെ ജീവിതം മണിമാളികയിൽ കിടപ്പൂ അരുതെന്ന് കേട്ടവർ ജീവനു തേങ്ങി കത്തിയിൽ കോർത്തെടുത്തു ഞാൻ ആരോ പിറകെ നടപ്പെന്റെ ശ്വാസം നിൽപ്പാൻ അകലം തെല്ലില്ല എന്നിൽ ഒടുങ്ങട്ടെ കൊല്ലും കൊലയും ഇനിയൊരു രക്തം ചീന്തരുതേ.

കളങ്കമില്ലാത്ത മനസ്സുകൾ

Image
സാന്ത്വനം എന്ന കൂട്ടായ്മയുടെ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് ഒരു ശിശുഭവനം ഞാനും എന്റെ സുഹൃത്തുക്കളും സന്ദർശിച്ചത്. ഞങ്ങളെ വരവേറ്റത് ആരോരുമില്ലാത്ത 13 കുഞ്ഞു ഹൃദയങ്ങൾ ആയിരുന്നു. മറ്റാരും സന്ദർശകരായി അവിടെ ഉണ്ടായിരുന്നില്ല. ഞങ്ങൾ മുറിയിലേക്ക് കേറുമ്പോൾ കുട്ടികളോട് എങ്ങനെ കൂട്ട് കൂടും അവരെ എങ്ങനെ സന്തോഷിപ്പിക്കും എന്നൊരു സംശയം മനസ്സിൽ ഉണ്ടായിരുന്നു. പക്ഷേ അതിശയം എന്നോണം ഞങ്ങളുടെ അടുത്തേക്ക് അവർ ഓടിയെത്തി. എന്റെ അടുത്തേയ്ക്ക് ഓടിയെത്തിയ കുട്ടി കുറുമ്പൻ അവനെ കയ്യിലെടുക്കുമോന്ന് ചോദിച്ചു. ഒട്ടും താമസിച്ചില്ല അവൻ എന്റെ കൈകളിൽ ഇടം പിടിച്ചു. എന്റെ തോളിൽ തല ചായ്ച്ച് ഒരു കുഞ്ഞു വാവയുടെ കുസൃതിയോടെ അവൻ ഉറക്കം നടിച്ചു. ഉടനെ മറ്റ് കുസൃതികൾ ഓടിയെത്തി. വിരലുകളിൽ പിടിച്ചും കവിളിൽ ഉമ്മ വച്ചും ചിരിച്ചും കളിച്ചും ഞങ്ങളും കുട്ടികളായി മാറി കുറെ നേരത്തേയ്ക്ക്. ഒരു മണിക്കൂർ മാത്രമേ ഞങ്ങൾക്ക് ചിലവഴിക്കാൻ കഴിഞ്ഞുള്ളൂ. പക്ഷേ ഒരു കോടി ജന്മത്തിന്റെ പുണ്യം അനുഭവപ്പെട്ടു. അവരോട് വിട പറയാൻ നേരം പലരുടെയും കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടൂ. മറ്റൊന്നും അവർ ഞങ്ങളോട് ആവശ്യപ്പെട്ടില്ല. ഇനിയും വരണം. വരുമ്പോൾ കുറെ ചേച്ചിമാ...

ഇതെന്ത് കൂത്ത്

" ഡോ നമ്പീശ. താൻ ഇതിപ്പോ എവിടെന്നാ വരണേ ? " " ഇതാര് ചാക്യാരോ. ഞാൻ ദാ നമ്മുടെ വൈദ്യന്റെ അടുത്ത് വരെ ഒന്ന് പോയതാ. " " ന്താ നമ്പീശ വൈദ്യന്റെ അടുത്തേയ്ക്ക്. മേലായ്ക എന്തേലും ഉണ്ടോ ? " " അപ്പോ ചാക്ക്യാര് ഒന്നും അറിഞ്ഞില്ലേ ? നമ്മുടെ വൈദ്യന്റെ മോൻ ഇന്നലെ ഒരു ആക്സിഡന്റിൽ മരണമടഞ്ഞു " " ന്താ നമ്പീശ നീയീ പറയണേ. അവൻ കൊച്ചു പയ്യൻ അല്ലേ. എന്റെ ഉണ്ണിടെ അത്രേം ഉള്ളൂ. " " എന്താ ചെയ്യാ ചാക്ക്യരെ. ഇന്നലെ ജോലിക്ക് പോയതാ ആഹ്‌ കുട്ടി. റോഡിലെ ഒരു കുഴിയിൽ വണ്ടി മറിഞ്ഞു. ബൈക്ക് ആയിരുന്നു അത്രേ. " " എന്നാലും വിശ്വസിക്കാൻ പറ്റണില്ല നമ്പീശ " " ചാക്യാർക്ക് അറിയാലോ നമ്മുടെ നാടിന്റെ അവസ്ഥ. നമ്മൾ ജയിപിച്ച് വിട്ട മന്ത്രിമാർ. നമ്മുടെ കരം അടക്കുന്ന പണം. എന്നിട്ട്‌ നമ്മളെ തന്നെ കൊല്ലുവ. " " നമ്പീശാ, ആകെ ഒരു മകൻ അല്ലേ ഉള്ളൂ വൈദ്ധ്യർക്ക് " " അതെ ചാക്യാരെ. റോഡ് പൊളിഞ്ഞ് ഒരു വലിയ കുഴി ആയി അത്രേ. നല്ല മഴയും ഉണ്ടയോണ്ട് കുഴി നിറഞ്ഞ് കുളം ആയിരുന്നു. കുട്ടി വേഗത്തിൽ ബൈക്ക് ഓടിച്ചപ്പോ അറിഞ്ഞില്യ അപകടം.രക്ഷിക്കാൻ അയില്...

ഇരുൾ

കനലായെരിഞ്ഞെന്‍റെ ഉള്ളം കടലായ് നിറഞ്ഞെന്‍റെ കണ്ണീർ പകലിൻ വെളിച്ചത്തിലെന്നും ചിരിയായ്‌ നിറഞ്ഞെന്‍റെ നാമം കരിയിൽ പുരണ്ടെന്‍റെ കൈകൾ കഴുകി കളഞ്ഞിടും മുന്നിൽ പലനാൾ അലഞ്ഞിടും തെരുവിൽ ഒരു വറ്റ് പാഴാക്കിടാതെ ഇനിയും തേടി വന്നിടും നിന്നിൽ ഇഷ്ടം ഏറെ വിധിയേ, കനലേ. - നന്ദു നാരായണൻ

പറവ

നിൻ ചിരിയിൽ മയങ്ങിടും ഉള്ളമെ നുള്ളം കൊതിച്ചിടും സാമിപ്യം ഇൗ രാവിൽ എൻ മിഴിയിൽ നിറഞ്ഞിടും നിഴലായിമെ ല്ലെ പറന്നു വന്നരികിൽ കൂടുകൂട്ടി ചിലച്ചെൻ കാതിൽ കുറുകും പ്രാവേ വെ ൺ മുകിൽ തേടി അകലാതെ കൂടെനിൽപ്പു ചന്ദന കുറി ചാർത്തും ചന്ദമെഴും പെ ണ്ണേ പ്രാണൻ പാതി നീ തന്നെയല്ലൊ മിന്നും താലിയിൽ തളച്ചിടാൻ മുത്തിരിലെ ൻ കൈകൾ രക്ഷകായി ചേർത്തുവയ്പു. __________________________________________ - നന്ദു നാരായണൻ

പറയാൻ മറന്നു

പാതിമറഞ്ഞൊരു വാതിൽപഴുതിലൂടെൻ അമ്മയെ ഞാൻ കണ്ടൂ പാതിയടഞ്ഞൊരാ കണ്ണിൽ നിറഞ്ഞൊരു കണ്ണീർകണം കണ്ടൂ മുടിയിൽ കൈവിരൽ തുമ്പിനാൽ തഴുകിയ വാത്സല്യ സ്നേഹം കണ്ടൂ ചെറുവിരൽ എന്നും ചേർത്ത് പിടിച്ചെന്നെ നോക്കിയ മിഴികൾ കണ്ടൂ വേർത്തുവിശന്നുവലഞ്ഞോടി വന്നപ്പോൾ അന്നം നൽകും അമ്മ തല്ലാൻ തുനിഞ്ഞെന്‍റെ അച്ഛന്റെ കയ്യുകൾ ഓടിയെത്തിയെൻ അമ്മ ആയിരം വാക്കുകൾ നോവിച്ചെൻ നാവ് സങ്കടം ഉള്ളിൽ കൊണ്ടു എന്നുംമെന്നും എന്നെ വാരിപുണർനിടും എൻ അമ്മയാണെൻ ലോകം ഇന്നകലേക്കായ് എന്നെ വിട്ടകന്നെൻ ഉള്ളിൽ അമ്മയെ ഞാൻ കണ്ടൂ. __________________________________________ - നന്ദു നാരായണൻ

അറിവില്ല കുട്ട്യേ

Image
എന്റെ അമ്മയാര് ? എന്റെ അച്ഛനാര് ? എന്റെ രക്തമേത് ? എന്റെ ജാതിയേത് ? എന്റെ ഗോത്രമേത് ? എന്റെ വർണമേത് ? എന്റെ ഉള്ളം ചൊല്ലിയ ചോദ്യമേത് ? അറിവില്ല ചോദ്യങ്ങൾ ഇനിയുമേറെ അറിവുള്ള മനസ്സുകൾ അകലമേറെ അലയുന്ന ജൻമമോ ബാക്കിയേറെ അറിവില്ല പയ്തലിൻ ദുഃഖമേറെ കാഴ്ച്ചകൾ കണ്ടതിൽ സത്യമെന്ത് ? വാർത്തകൾ കേട്ടതിൽ മിഥ്യയെന്ത് ? അന്ധനോ മൂകനോ ബധിരനോ മടയനോ ഇനിയുള്ള ജന്മത്തിനർഥമെന്ത് ? ------------------------------ -നന്ദു നാരായണൻ

ദിനങ്ങൾ

ഇരുളറയിൽ ഒളിച്ചിരുനെത്തി നോക്കി പിന്നിൽ കാണ്മതെന്നുടെ ക്രൂരതകൾ വിറച്ചെന്‍റെ ഉള്ളം പിടഞ്ഞു പോകെ മുന്നിൽ തെളിഞ്ഞതെൻ കർമ്മഫലം ഓടി ഒളിപ്പാൻ തുടിച്ച നേരം വിലങ്ങിട്ട് കാലുകൾ ബന്ദിയാക്കി മനം നൊന്ത് തേങ്ങി ഞാൻ പാപങ്ങളിൽ എൻ ജന്മമോ ശൂന്യമായ്  അർത്ഥശൂന്യം ചിരിപ്പാൻ കൊതിപ്പു ഞാനീ നിമിഷം മരണമെൻ മുന്നിൽ എത്തിടുമ്പോൾ വരും ജന്മം ഇനിയും ഇൗ ഭൂവിൽ നന്മ മരമായ്‌ ജനിച്ചിടട്ടെ ______________________________ നന്ദു നാരായണൻ

വേറിട്ട ചിന്ത

ഇവിടെ പിറന്നതെൻ തെറ്റാണോ ? ഇവിടെ വളർന്നതെൻ കുറ്റമാണോ ? വാളെടുക്കാൻ ഉള്ളിൽ മൂത്തവർ ചൊല്ലി വാളെടുക്കാഞ്ഞതെൻ തെറ്റാണോ ? പീഢനം അഴിമതി പക്ഷാബേദം കണ്ടുകണ്ടെന്നുള്ളം കല്ലുകളായ് പട്ടിണികാരന്റെ കീശപറിക്കാൻ പട്ടാള മുറയത് വേണ്ടതുണ്ടോ ? അഴകുള്ള നാടിനെ അഴുക്കുചാലാക്കി ഇനിയെന്തിനീ മണ്ണിൽ നന്മമരം ? കണ്ണീരിലാഴ്ത്തിടാൻ ആയിരങ്ങൾ കരകയറ്റീടാൻ കൈകളില്ലെ ? മലിനമീ വായു മലിനമീ മണ്ണ് മലിനമല്ലാത്തതിനെന്തുണ്ട് ? നാളെയീ നാട് ഭൂപടം മാത്രം ഇനിയൊരു ജന്മം ഇവിടെ വേണോ ? മാറണം കാഴ്ച മാറ്റിടാം ഒന്നായ് കേരളം നമ്മുടെ അമ്മയല്ലോ ? _____________________________ നന്ദു നാരായണൻ

ബാല്യം

Image
പണ്ടെങ്ങോ മാഞ്ഞു മനസ്സിൻ ചില്ലകളാകെ ഒടിഞ്ഞു വീണു മൂവാണ്ടൻ മാവിനടിയിൽ കളി- ച്ച് നടന്നൊരു ബാല്യകാലം സന്തോയം എന്തെന്നറിഞ്ഞൊരു മണ്ണുണ്ട് തൊടിയുണ്ട് പാടമുണ്ട് തേക്കേലെ കല്യാണിക്ക് തീറ്റ കൊടുത്തൊരു നല്ല കാലം മണിയും കിലുക്കി വരുന്ന കുഞ്ഞിക്കിടാവെന്‍റെ കല്യാണി പുല്ലാകെ മേഞ്ഞു നടക്കണ കള്ളക്കുറുമ്പി പെണ്ണാണെ കേട്ട്യോളും വാദ്ധ്യാരും പള്ളി- ക്കൂടത്തീന്ന് വന്നുണ്ടെ ചങ്ങായി കുട്യോള് കുള- പ്പടവിലിരിപ്പുണ്ടെ സന്ധ്യക്ക് നാമം ചൊല്ലും മുത്തശ്ശിക്കുട്ട്യം കൂടെയുണ്ടെ അത്താഴം വാരിത്തരാനൊരു ചുന്ദരിയമ്മയും വീട്ടിലുണ്ടെ താരാട്ട് പാട്ടും പാടി ആട്ടിയു- റക്കാൻ അച്ചനുണ്ടെ കണ്ണീര് വറ്റിക്കുന്നൊരു കള്ള കണ്ണനും നെഞ്ചിലുണ്ടെ ഓർമയായ് മാത്രം ഉള്ളിൽ പൂട്ടികിടക്കുന്ന ബാല്യമുണ്ടെ ഉള്ളിൽ ഞാൻ ഇന്നും എന്നും നാട്ടിൻപുറംകാരൻ ചങ്ങായി. ______________________________ രചന -  നന്ദു നാരായണൻ

എന്റെ പിറന്നാൾ സമ്മാനം

Image
" എന്തെടുക്കാ എന്റെ കുട്ടിയെ നീയ്‌. കോളേജിൽ നിന്ന് വന്നിട്ട് ഉടുപ്പ് പോലും മാറാതെ ന്താ നീ അവിടെ കാട്ടണെ ". അമ്മുമ്മ അകതൂന്ന് ചോയ്ക്കണ കേട്ട് ഞാൻ തിരിഞ്ഞ് നോക്കി. " മ്മടെ കല്യാണി കുട്ടിക്ക് ഇച്ചിരി പുല്ല് കൊടുക്കാ അമ്മുമ്മെ " എന്റെ മറുപടി കേട്ട് തെല്ലൊന്നു മുഖം ചുളിച്ചു എന്റെ സാവിത്രി അമ്മുമ്മ. ഇൗ പൈയ്യെ അപ്പൂപ്പൻ വാങ്ങിയ ദിവസാണത്രെ ഞാൻ ജനിച്ചത്. അതോണ്ട് എനിക്കും പേര് കിട്ടി കല്യാണി കുട്ടിയെന്ന്.പക്ഷേ അത് വിളി പേര് ആണട്ടോ. " ക്ഷേത്ര " എന്നാണ് എനിക്ക് പേരിട്ടത്. പക്ഷേ അമ്മുമ്മക്ക് ഞാൻ എന്നും കല്യാണി കുട്ടിയാ. ഞാനും ഇൗ പൈയ്യും ആണ് അമ്മുമ്മയുടെ എല്ലാം. അപ്പൂപ്പൻ അഞ്ച് വർഷങ്ങൾക്ക് മുൻപ് മരിച്ചു. ശ്വാസംമുട്ടൽ കലശലായി ഒരു മാസം കിടന്നു ആശുപത്രിയിൽ. നല്ല വലിയായിരുന്ന് ബീഡി. ഒരു ദിവസം അഞ്ച് കേട്ട് ബീഡി വരെ തീർക്കും അത്രേ. അമ്മുമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. ഞാൻ ജനിച്ചു കഴിഞ്ഞ് വലി കുറച്ചതാണെന്ന്. " ഇങ്ങോട്ട് വാ കുട്ടിയെ കുപ്പായം മാറ്റി ദാ ഇൗ ചായ കുടിക്കൂ. " ഇനിയും ദേഷ്യം പിടിപ്പിച്ച സാവിത്രി കുട്ടി പിണങ്ങും. അതോണ്ട് ഓടി ചെന്ന് ഡ്രസ്സ്...

എന്റെ കളികൂട്ട്‌കാരൻ

Image
ആറ് വയസ്സ് പ്രായമുള്ളപ്പോളാണ് എന്റെ അച്ഛൻ എനിക്കൊരു പുതിയ കളിക്കൂട്ട്‌കാരനെ കൊണ്ട് വന്നത്. ആദ്യമായ് ഒരു കൂട്ടുകാരനെ കിട്ടിയ സന്തോഷം കൊണ്ടാണോ അച്ഛൻ തന്ന സമ്മാനം ആയത് കൊണ്ടോ...എനിക്ക് എന്റെ പുതിയ കൂട്ടുകാരനെ ഒരുപാട് ഇഷ്ടമായി. എന്നെന്നും കൂടെ ഉണ്ടാകും എന്ന് അച്ഛൻ തന്ന ഉറപ്പ് എന്റെ കുഞ്ഞു മനസ്സിൽ അവനുള്ള സ്ഥാനം ഊട്ടി ഉറപ്പിച്ചു. ഞങ്ങളുടെ വീട്ടുവളപ്പിൽ തന്നെ അവനുള്ള താമസ സൗകര്യം തയാറാക്കി. അവനുള്ള ഭക്ഷണവും വെള്ളവും കൃത്യമായി അച്ഛൻ എനിക്ക് പറഞ്ഞ് തന്നു. മുറ തെറ്റാതെ ഞാൻ അത് നിർവഹിച്ചു. രാവിലെ ഉണർന്ന് പല്ല്തേച്ചയുടൻ ഓടുന്നത് അവന്റെ അരികിലേക്ക് അണ്. അവൻ കുളിച്ച് തീരും വരെ അവനോടൊപ്പം നിൽക്കും. ഞാൻ കുളിക്കാൻ പോകുന്നതിനു മുൻപ് തന്നെ അവനുള്ള ഭക്ഷണവും എത്തിച്ചിരിക്കും. ആദ്യമൊക്കെ കൗതുകമായിരുന്നു. പിന്നീട് ദിനചര്യയുടെ ഭാഗമായി. സ്കൂൾ വിട്ട് ഓടി വരുന്നത് അവന്റെ അടുത്തേക്ക് ആയിരിക്കും. പിന്നെ അവനുമായുള്ള കുസൃതികളും കളികളും ആണ്. സന്ധ്യക്ക് അമ്മയുടെ വഴക്ക് കേൾക്കുന്ന വരെ കളി തുടരും. പിന്നെ പോയി കുളിച്ച് നാമം ചൊല്ലും. കുറച്ച് നേരം പഠനം. വീണ്ടും മനസ്സ് പറഞ്ഞ് തുടങ്ങും അവന്റെ അടുത്...

ഏട്ടന്റെ തൊട്ടാവാടി

Image
" കുഞ്ഞു എനിക്ക് മൂക്കുത്തിയിട്ട് നിന്നെ കാണാൻ വലിയ ഇഷ്ടമാ. അങ്ങനെ ഒരു ആഗ്രഹമുണ്ട് ഏട്ടന് ". ഫോണിലൂടെ ഞാൻ പറഞ്ഞ വാക്കുകൾ സങ്കടമാണോ സന്തോഷമാണോ അവളിൽ ഉണ്ടാക്കിയതെന്ന് അറിയാൻ ഞാൻ തെല്ല് പാടുപെട്ടു. പക്ഷേ അവളിൽ നിന്ന് കിട്ടിയ മറുപടി എന്റെ ഉള്ളം നിറച്ചു.  " എന്റെ ഏട്ടന്റെ ആഗ്രഹങ്ങൾ ആണ് എന്റെ ഇഷ്ടങ്ങൾ. ഏട്ടന് സന്തോഷമാകാൻ കുഞ്ഞൂസ് മൂക്ക് കുത്താം ". കുറച്ച് നേരം അവളോട് സംസാരിച്ച ശേഷം ഞാൻ കുളിക്കാൻ പോയി. ജോലിക്ക് പോകാനുള്ള തിടുക്കത്തിൽ പ്രഭാത ഭക്ഷണം കഴിച്ചെന്നു വരുത്തി തീർത്ത് വണ്ടിയും എടുത്ത് പാഞ്ഞു. ജോലിഭാരം കൂടുതൽ ഉണ്ടായകൊണ്ട് ആവണം ഫോൺ ഉപയോഗിച്ചില്ല. ഏകദേശം ഉച്ചയായപ്പോൾ ഫോൺ ബെല്ലടിച്ചു. നോക്കിയപ്പോൾ കുഞ്ഞു ആണ്. ഉടനെ കോൾ എടുത്തു. " ഒരു ഫോട്ടോ അയച്ചിട്ടുണ്ട് നോക്കണം " എന്നായിരുന്നു അവൾടെ വാക്കുകൾ. ഓഫീസിൽ ഫോൺ ഞാൻ അധികം ഉപയോഗിക്കില്ല എന്ന് അറിയുന്നത്കൊണ്ടാവണം അവൾ വേഗം ഫോൺ കട്ട് ചെയ്തു.  ഉടനെ വാട്ട്സ്ആപ്പ് എടുത്ത് ഞാൻ ഫോട്ടോ നോക്കി. മുകുത്തിയിട്ട് മുടിയും ഇടത്തോട്ട് അഴിച്ചിട്ട്‌  സുന്ദരിക്കുട്ടിയായ് എന്റെ കുഞ്ഞു. മൂക്കിൽ ചോര പൊടിഞ്ഞ നനുത്ത പാട് ക...

ഇരുഹൃദയം

പിന്നിട്ട പാതകൾ മാഞ്ഞു മിഴിയിൽ ഇനിയുള്ള കാലമോ ദീർഘശ കലം ഇന്നെന്റെ മാനസം തേങ്ങുന്നൊരോർമയിൽ അകലുന്നു മറയുന്നു ചന്ദ്രഹാസം വർണ്ണങ്ങളായിരം ഈ സ്മൃതിയിൽ ശലഭംഗളകലാതെ ഉദ്യാനവും മഴവില്ലിനഴകാർന്ന ദൈനൻദിനങ്ങളും മാമ്പഴച്ചോല്ലയിൽ എൻ സൗഹൃദം മൊഴികളിൽ മീട്ടുന്നു രാഗചന്ദ്രം തന്ത്രികൾ അഴകാർന്ന ചിറകുപോലെ മാനത്തുദ്ധിക്കുന്ന അമ്പിളിയായെന്‍റെ സൗഹൃദ സൗപർണ്ണ സന്ധ്യകളും അകലാതെ മറയുന്ന ചന്ദ്രികയായ് ഇടകലർന്നൊഴുകുന്നു എൻ പനിനീർ സ്നേഹവും കാട്ടാളഭീകരവും ചന്ദനം ചാലിച്ചു സുന്ദരമായ് എന്നുമെൻ ഹൃദ്ധയത്തിലാഴ്‌നിറങ്ങും പുഞ്ചിരിതൂകിടും മന്ദസ്മിതം സൗഹൃദർ പിരിയാതെ ഓർമ്മകളിൽ ഇൗ മലർവാടിയിൽ എന്നുമെന്നും -നന്ദു നാരായണൻ

വർണച്ചിറകുകൾ

അമ്മതൻ മടിയിൽ ചാഞ്ഞുറങ്ങാൻ ആയിരം ദിനരാത്രം കാത്തുനിൽക്കെ മാതൃത്വ സ്നേഹത്തിൻ നേരറിയാൻ മനസ്സിൻ കവാടത്തിൽ മുട്ടി നിന്നു വിടരാത്ത പൂക്കളും അറിയാത്ത സ്നേഹവും കൊഴിയുന്ന ഇലകൾപോൽ മരണത്തുല്യം കേൾക്കാത്ത സ്വരവും കാണാത്ത കാഴ്ചയും നേടാനായ് എന്നുള്ളം വിതുമ്പിനിന്നു അമ്മതൻ മടിയിൽ (1) ഒരു ചെറു മുതത്തിൻ സുഖമറിയാൻ തേടി ഞാൻ എൻ മാതൃഹൃദയത്തെ ആ വിരൽ തുമ്പിൽ തോട്ടുനിൽക്കാൻ എരിയുന്ന ചിത്തത്തിൻ കാവലായ് ഞാൻ പറയാതെ മറയുന്നു ഇരുളിൻ ആഴത്തിൽ എന്തിനു എന്നെ തനിച്ചാക്കി എങ്കിലുമറിയുന്നു അമ്മതൻ സ്നേഹം എൻ പ്രിയ സോദരിയിൽ നിന്നും അമ്മതൻ മടിയിൽ (1) - നന്ദു നാരായണൻ

വനശലഭം

Image
മനതാരിൽ ഓർമയായി കരളിൽ നീ തേങ്ങലായ് അകലേക്കോ പോയി മറഞ്ഞു വനശലഭമെ അരികിൽ നീ വന്നിടാൻ ഇണയായി ചേർന്നിടാൻ എന്നെന്നും കാത്തു ഞാൻ നിറപുണ്യമെ എന്തേ നീ വൈകുന്നു എന്നെന്നും അകലുന്നു ദൂരത്തായ്‌ മറയുന്നു പറന്നകലുന്നു ചിറകിൻ തൂവലായ്‌ ഒന്നായി ചേർന്നിടാൻ കൊതിയോടെ നിനച്ചവർ നാം കമിതാക്കളാം ആദ്യമായ് കണ്ട നാൾ ആശിപ്പു എന്നുള്ളം നിനക്കായി ജന്മം നൽകീടുവാൻ ദിനരാത്രം എന്നെന്നും നീയില്ലാതൊരുനാളും ഉറങ്ങീടാൻ കഴിയാതായി എൻ ഉള്ളിനുള്ളിൽ ഉണരുവാൻ കൊതിയായി ഉണരുമ്പോൾ കണിയായി ഉറങ്ങുവാൻ താരാട്ടായ്‌ നീ കൂടേവന്നൂ സ്നേഹിപ്പൂ നിന്നെ ഞാൻ താലിയിൽ ചാർത്തിടാൻ പ്രണയിച്ചു തീരും മുൻപേ മറഞ്ഞീടുന്നു മരണത്തിൻ വേദനയിൽ തേങ്ങീടും നിൻ ഉള്ളം കാണുവാൻ കഴിയാതെൻ മിഴിനിറഞ്ഞപ്പോൾ അന്ത്യമാം ചുംബനവും കണ്ണുകളിൽ തേങ്ങലുമെൻ ഉള്ളിൽ നീ നൽകി വിടവാങ്ങി പ്രിയേ ഇനിയൊരു ജന്മം നിന്നിൽ ഒന്നായി അലിഞ്ഞീടാൻ സ്വർഗത്തിലെനിക്കായ് കാത്തിരിപ്പൂ നീ. - നന്ദു നാരായണൻ

പൂർത്ഥികരിക്ക പെടാത്ത എന്റെ രണ്ടു കവിതകൾ

1:- " അംഗപരിമിതർ ചിത്തനിഷ്ഠകളാൽ തന്നാലാകത് ചെയുന്ന മാത്രയിൽ എന്തേ മനുജ ആകുന്നില്ല ആകത് ചെയ്യാൻ മടിക്കുന്നു സോദര." 2:- ( ഒരു റോഡ് മുറിച്ച് കടക്കാൻ നിങ്ങൾ സ്രെമിക്കുകയാണെന്ന് കരുതുക.എന്നിട്ട് ഇത് വായിക്കുക) " മറികടന്നീടാൻ കൊതികവേ ഞാൻ നോക്കി നിൽക്കുന്നു കുതിപ്പുകൾ പലതും ഒന്നായി രണ്ടായി എണ്ണമറ്റതായ് ഓടിയെത്തുന്നു പായും പുലി കാഹളതരംഗങ്ങൾ ചെവിയിൽ മുഴങ്ങവെ പിന്നോട്ട് നീങ്ങുന്നു കാലടികൾ."

എന്റെ കുഞ്ഞാവ

നീ എന്റെ പുന്നാര മോളല്ലേടി എന്റെ കുഞ്ഞാവേ അച്ഛന്റെ തങ്കകുടമല്ലെ ആശിച്ച് കിട്ടിയ സ്വത്തല്ലേ എന്റെ പൂമുത്തേ അമ്മേടെ ചക്കര മോളാണെ കണ്ണിൽ കരിമഷിയിട്ടു തരാം എന്റെ വായാടി കുട്ടി കുറുമ്പുള്ള പെണ്ണല്ലേ കാലിൽ കൊലുസ്സും ചാർത്തി വന്ന എന്റെ പൊന്നല്ലെ കയ്യിൽ കരിവളയിട്ടവളേ ചന്ദന പൊട്ടൊന്ന് തൊട്ടു തരാം എന്റെ കൺമണിയെ ചന്ദന ചോപ്പുള്ള പെണ്ണാളെ വിണ്ണിലെ ചന്ദ്രികപോൽ തിളങ്ങും നിന്റെ പൂമുഖം എന്നെന്നും കണിയായ്  കാണേണം കണ്ണീരിൽ ഉള്ള് കലങ്ങീടും നിന്റെ അച്ഛന്റെ നെഞ്ചകം നിയാണ് കുഞ്ഞാവെ - നന്ദു നാരായണൻ