വേറിട്ട ചിന്ത


ഇവിടെ പിറന്നതെൻ തെറ്റാണോ ?
ഇവിടെ വളർന്നതെൻ കുറ്റമാണോ ?
വാളെടുക്കാൻ ഉള്ളിൽ മൂത്തവർ ചൊല്ലി
വാളെടുക്കാഞ്ഞതെൻ തെറ്റാണോ ?
പീഢനം അഴിമതി പക്ഷാബേദം
കണ്ടുകണ്ടെന്നുള്ളം കല്ലുകളായ്
പട്ടിണികാരന്റെ കീശപറിക്കാൻ
പട്ടാള മുറയത് വേണ്ടതുണ്ടോ ?
അഴകുള്ള നാടിനെ അഴുക്കുചാലാക്കി
ഇനിയെന്തിനീ മണ്ണിൽ നന്മമരം ?
കണ്ണീരിലാഴ്ത്തിടാൻ ആയിരങ്ങൾ
കരകയറ്റീടാൻ കൈകളില്ലെ ?
മലിനമീ വായു മലിനമീ മണ്ണ്
മലിനമല്ലാത്തതിനെന്തുണ്ട് ?
നാളെയീ നാട് ഭൂപടം മാത്രം
ഇനിയൊരു ജന്മം ഇവിടെ വേണോ ?
മാറണം കാഴ്ച മാറ്റിടാം ഒന്നായ്
കേരളം നമ്മുടെ അമ്മയല്ലോ ?
_____________________________

നന്ദു നാരായണൻ

Comments

Popular posts from this blog

പൂർത്ഥികരിക്ക പെടാത്ത എന്റെ രണ്ടു കവിതകൾ

എന്റെ പിറന്നാൾ സമ്മാനം

എന്റെ കളികൂട്ട്‌കാരൻ