ബാല്യം


പണ്ടെങ്ങോ മാഞ്ഞു മനസ്സിൻ
ചില്ലകളാകെ ഒടിഞ്ഞു വീണു
മൂവാണ്ടൻ മാവിനടിയിൽ കളി-
ച്ച് നടന്നൊരു ബാല്യകാലം
സന്തോയം എന്തെന്നറിഞ്ഞൊരു
മണ്ണുണ്ട് തൊടിയുണ്ട് പാടമുണ്ട്
തേക്കേലെ കല്യാണിക്ക് തീറ്റ
കൊടുത്തൊരു നല്ല കാലം
മണിയും കിലുക്കി വരുന്ന
കുഞ്ഞിക്കിടാവെന്‍റെ കല്യാണി
പുല്ലാകെ മേഞ്ഞു നടക്കണ
കള്ളക്കുറുമ്പി പെണ്ണാണെ
കേട്ട്യോളും വാദ്ധ്യാരും പള്ളി-
ക്കൂടത്തീന്ന് വന്നുണ്ടെ
ചങ്ങായി കുട്യോള് കുള-
പ്പടവിലിരിപ്പുണ്ടെ
സന്ധ്യക്ക് നാമം ചൊല്ലും
മുത്തശ്ശിക്കുട്ട്യം കൂടെയുണ്ടെ
അത്താഴം വാരിത്തരാനൊരു
ചുന്ദരിയമ്മയും വീട്ടിലുണ്ടെ
താരാട്ട് പാട്ടും പാടി ആട്ടിയു-
റക്കാൻ അച്ചനുണ്ടെ
കണ്ണീര് വറ്റിക്കുന്നൊരു കള്ള
കണ്ണനും നെഞ്ചിലുണ്ടെ
ഓർമയായ് മാത്രം ഉള്ളിൽ
പൂട്ടികിടക്കുന്ന ബാല്യമുണ്ടെ
ഉള്ളിൽ ഞാൻ ഇന്നും എന്നും
നാട്ടിൻപുറംകാരൻ ചങ്ങായി.

______________________________
രചന -  നന്ദു നാരായണൻ


Comments

Popular posts from this blog

പൂർത്ഥികരിക്ക പെടാത്ത എന്റെ രണ്ടു കവിതകൾ

എന്റെ പിറന്നാൾ സമ്മാനം

എന്റെ കളികൂട്ട്‌കാരൻ