Posts

Showing posts from November, 2019

മാപ്പ്

Image
ആരെന്നറിയില്ല എന്തിനെന്നറിയില്ല ചെയ്തത് തെറ്റുകൾ മാത്രം തല്ലാൻ ചൊല്ലി ഞാൻ തല്ലി വീഴ്ത്തി കൊല്ലാൻ ചൊന്നു ഞാൻ കൊന്നു തള്ളി രക്തക്കറയിൽ മുങ്ങിയ കയ്കളി ന്നാരെയോ തേടി നടപ്പൂ ഭ്രാന്തൻ വാക്കുകൾ കേട്ടെന്റെ ജന്മം കാരാഗൃഹത്തിൽ വസിപ്പൂ ഭ്രാന്തവർ ചൊല്ലി ഇന്ന് അവരുടെ ജീവിതം മണിമാളികയിൽ കിടപ്പൂ അരുതെന്ന് കേട്ടവർ ജീവനു തേങ്ങി കത്തിയിൽ കോർത്തെടുത്തു ഞാൻ ആരോ പിറകെ നടപ്പെന്റെ ശ്വാസം നിൽപ്പാൻ അകലം തെല്ലില്ല എന്നിൽ ഒടുങ്ങട്ടെ കൊല്ലും കൊലയും ഇനിയൊരു രക്തം ചീന്തരുതേ.

കളങ്കമില്ലാത്ത മനസ്സുകൾ

Image
സാന്ത്വനം എന്ന കൂട്ടായ്മയുടെ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് ഒരു ശിശുഭവനം ഞാനും എന്റെ സുഹൃത്തുക്കളും സന്ദർശിച്ചത്. ഞങ്ങളെ വരവേറ്റത് ആരോരുമില്ലാത്ത 13 കുഞ്ഞു ഹൃദയങ്ങൾ ആയിരുന്നു. മറ്റാരും സന്ദർശകരായി അവിടെ ഉണ്ടായിരുന്നില്ല. ഞങ്ങൾ മുറിയിലേക്ക് കേറുമ്പോൾ കുട്ടികളോട് എങ്ങനെ കൂട്ട് കൂടും അവരെ എങ്ങനെ സന്തോഷിപ്പിക്കും എന്നൊരു സംശയം മനസ്സിൽ ഉണ്ടായിരുന്നു. പക്ഷേ അതിശയം എന്നോണം ഞങ്ങളുടെ അടുത്തേക്ക് അവർ ഓടിയെത്തി. എന്റെ അടുത്തേയ്ക്ക് ഓടിയെത്തിയ കുട്ടി കുറുമ്പൻ അവനെ കയ്യിലെടുക്കുമോന്ന് ചോദിച്ചു. ഒട്ടും താമസിച്ചില്ല അവൻ എന്റെ കൈകളിൽ ഇടം പിടിച്ചു. എന്റെ തോളിൽ തല ചായ്ച്ച് ഒരു കുഞ്ഞു വാവയുടെ കുസൃതിയോടെ അവൻ ഉറക്കം നടിച്ചു. ഉടനെ മറ്റ് കുസൃതികൾ ഓടിയെത്തി. വിരലുകളിൽ പിടിച്ചും കവിളിൽ ഉമ്മ വച്ചും ചിരിച്ചും കളിച്ചും ഞങ്ങളും കുട്ടികളായി മാറി കുറെ നേരത്തേയ്ക്ക്. ഒരു മണിക്കൂർ മാത്രമേ ഞങ്ങൾക്ക് ചിലവഴിക്കാൻ കഴിഞ്ഞുള്ളൂ. പക്ഷേ ഒരു കോടി ജന്മത്തിന്റെ പുണ്യം അനുഭവപ്പെട്ടു. അവരോട് വിട പറയാൻ നേരം പലരുടെയും കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടൂ. മറ്റൊന്നും അവർ ഞങ്ങളോട് ആവശ്യപ്പെട്ടില്ല. ഇനിയും വരണം. വരുമ്പോൾ കുറെ ചേച്ചിമാ...

ഇതെന്ത് കൂത്ത്

" ഡോ നമ്പീശ. താൻ ഇതിപ്പോ എവിടെന്നാ വരണേ ? " " ഇതാര് ചാക്യാരോ. ഞാൻ ദാ നമ്മുടെ വൈദ്യന്റെ അടുത്ത് വരെ ഒന്ന് പോയതാ. " " ന്താ നമ്പീശ വൈദ്യന്റെ അടുത്തേയ്ക്ക്. മേലായ്ക എന്തേലും ഉണ്ടോ ? " " അപ്പോ ചാക്ക്യാര് ഒന്നും അറിഞ്ഞില്ലേ ? നമ്മുടെ വൈദ്യന്റെ മോൻ ഇന്നലെ ഒരു ആക്സിഡന്റിൽ മരണമടഞ്ഞു " " ന്താ നമ്പീശ നീയീ പറയണേ. അവൻ കൊച്ചു പയ്യൻ അല്ലേ. എന്റെ ഉണ്ണിടെ അത്രേം ഉള്ളൂ. " " എന്താ ചെയ്യാ ചാക്ക്യരെ. ഇന്നലെ ജോലിക്ക് പോയതാ ആഹ്‌ കുട്ടി. റോഡിലെ ഒരു കുഴിയിൽ വണ്ടി മറിഞ്ഞു. ബൈക്ക് ആയിരുന്നു അത്രേ. " " എന്നാലും വിശ്വസിക്കാൻ പറ്റണില്ല നമ്പീശ " " ചാക്യാർക്ക് അറിയാലോ നമ്മുടെ നാടിന്റെ അവസ്ഥ. നമ്മൾ ജയിപിച്ച് വിട്ട മന്ത്രിമാർ. നമ്മുടെ കരം അടക്കുന്ന പണം. എന്നിട്ട്‌ നമ്മളെ തന്നെ കൊല്ലുവ. " " നമ്പീശാ, ആകെ ഒരു മകൻ അല്ലേ ഉള്ളൂ വൈദ്ധ്യർക്ക് " " അതെ ചാക്യാരെ. റോഡ് പൊളിഞ്ഞ് ഒരു വലിയ കുഴി ആയി അത്രേ. നല്ല മഴയും ഉണ്ടയോണ്ട് കുഴി നിറഞ്ഞ് കുളം ആയിരുന്നു. കുട്ടി വേഗത്തിൽ ബൈക്ക് ഓടിച്ചപ്പോ അറിഞ്ഞില്യ അപകടം.രക്ഷിക്കാൻ അയില്...