കളങ്കമില്ലാത്ത മനസ്സുകൾ




സാന്ത്വനം എന്ന കൂട്ടായ്മയുടെ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് ഒരു ശിശുഭവനം ഞാനും എന്റെ സുഹൃത്തുക്കളും സന്ദർശിച്ചത്. ഞങ്ങളെ വരവേറ്റത് ആരോരുമില്ലാത്ത 13 കുഞ്ഞു ഹൃദയങ്ങൾ ആയിരുന്നു. മറ്റാരും സന്ദർശകരായി അവിടെ ഉണ്ടായിരുന്നില്ല. ഞങ്ങൾ മുറിയിലേക്ക് കേറുമ്പോൾ കുട്ടികളോട് എങ്ങനെ കൂട്ട് കൂടും അവരെ എങ്ങനെ സന്തോഷിപ്പിക്കും എന്നൊരു സംശയം മനസ്സിൽ ഉണ്ടായിരുന്നു. പക്ഷേ അതിശയം എന്നോണം ഞങ്ങളുടെ അടുത്തേക്ക് അവർ ഓടിയെത്തി. എന്റെ അടുത്തേയ്ക്ക് ഓടിയെത്തിയ കുട്ടി കുറുമ്പൻ അവനെ കയ്യിലെടുക്കുമോന്ന് ചോദിച്ചു. ഒട്ടും താമസിച്ചില്ല അവൻ എന്റെ കൈകളിൽ ഇടം പിടിച്ചു. എന്റെ തോളിൽ തല ചായ്ച്ച് ഒരു കുഞ്ഞു വാവയുടെ കുസൃതിയോടെ അവൻ ഉറക്കം നടിച്ചു.
ഉടനെ മറ്റ് കുസൃതികൾ ഓടിയെത്തി. വിരലുകളിൽ പിടിച്ചും കവിളിൽ ഉമ്മ വച്ചും ചിരിച്ചും കളിച്ചും ഞങ്ങളും കുട്ടികളായി മാറി കുറെ നേരത്തേയ്ക്ക്. ഒരു മണിക്കൂർ മാത്രമേ ഞങ്ങൾക്ക് ചിലവഴിക്കാൻ കഴിഞ്ഞുള്ളൂ. പക്ഷേ ഒരു കോടി ജന്മത്തിന്റെ പുണ്യം അനുഭവപ്പെട്ടു.
അവരോട് വിട പറയാൻ നേരം പലരുടെയും കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടൂ.
മറ്റൊന്നും അവർ ഞങ്ങളോട് ആവശ്യപ്പെട്ടില്ല. ഇനിയും വരണം. വരുമ്പോൾ കുറെ ചേച്ചിമാരെയും ചേട്ടന്മാരെയും കൊണ്ട് വരണം എന്നു മാത്രം കാതുകളിൽ പറഞ്ഞു.

നമ്മുടെ എല്ലാം ജീവിതത്തിലെ ഓട്ട പാച്ചിലിൽ ഇടക്കെങ്കിലും കുറച്ച് സമയം കണ്ടെത്തണം. കഷ്ടതകൾ അനുഭവിക്കുന്ന പാവങ്ങളുടെ കണ്ണീരൊപ്പാൻ.

പ്രണയമോ പണമോ ഒന്നുമല്ല ജീവിതത്തിലെ വേദനകൾ. അത് പട്ടിണിയും അനാഥത്വവും ആണ്. കഷ്ടത അനുഭവിക്കുന്ന തെരുവിന്റെ മക്കളിൽ ഒരാളുടെ കണ്ണീരൊപ്പാൻ കഴിഞ്ഞാൽ നൂറു കോടി ജന്മത്തിന്റെ പുണ്യം നിങ്ങൾക്ക് ലഭിക്കും. ഒരു പണത്തിനും പ്രതാപതിനും പ്രണയത്തിനും നേടി തരാൻ കഴിയാത്ത പുണ്യം.

- നന്ദു നാരായണൻ

( ഇത് ഒരു കഥയല്ല. ഇന്ന് ഞങ്ങൾ നടത്തിയ ഒരു യാത്രയാണ്. വായിച്ചിട്ട് നല്ലതോ ചീത്തയോ എന്ന് പറയുമെന്ന് പ്രതീക്ഷിക്കുന്നില്ല. പക്ഷേ ചിന്തിക്കണം. നിങ്ങളുടെ കുറച്ച് നിമിഷങ്ങൾ മറ്റു പലരുടെം ജീവിതത്തിൽ പുതിയ വെളിച്ചം പകരും. ആരോരുമില്ലാത്ത പാവങ്ങൾക്ക് നിങ്ങളുടെ ഒരു ചിരി മതിയാകും അവരുടെ മനസ്സ് നിറയാൻ. )



Comments

  1. Enikkum othiri aagraham ahnu igane okke cheyyan ... Bt situations r not suitable for me... ..if possible I'll ... Sure .. 💯

    ReplyDelete

Post a Comment

Popular posts from this blog

പൂർത്ഥികരിക്ക പെടാത്ത എന്റെ രണ്ടു കവിതകൾ

എന്റെ പിറന്നാൾ സമ്മാനം

എന്റെ കളികൂട്ട്‌കാരൻ