മാപ്പ്

ആരെന്നറിയില്ല എന്തിനെന്നറിയില്ല 
ചെയ്തത് തെറ്റുകൾ മാത്രം 
തല്ലാൻ ചൊല്ലി ഞാൻ തല്ലി  വീഴ്ത്തി 
കൊല്ലാൻ ചൊന്നു ഞാൻ കൊന്നു തള്ളി 
രക്തക്കറയിൽ മുങ്ങിയ കയ്കളി
ന്നാരെയോ  തേടി നടപ്പൂ 
ഭ്രാന്തൻ വാക്കുകൾ കേട്ടെന്റെ ജന്മം 
കാരാഗൃഹത്തിൽ വസിപ്പൂ 
ഭ്രാന്തവർ ചൊല്ലി ഇന്ന് അവരുടെ  ജീവിതം 
മണിമാളികയിൽ കിടപ്പൂ 
അരുതെന്ന് കേട്ടവർ ജീവനു തേങ്ങി 
കത്തിയിൽ കോർത്തെടുത്തു ഞാൻ 
ആരോ പിറകെ നടപ്പെന്റെ ശ്വാസം 
നിൽപ്പാൻ അകലം തെല്ലില്ല 
എന്നിൽ ഒടുങ്ങട്ടെ കൊല്ലും കൊലയും 
ഇനിയൊരു രക്തം ചീന്തരുതേ.
മാപ്പ്

Comments

Post a Comment

Popular posts from this blog

പൂർത്ഥികരിക്ക പെടാത്ത എന്റെ രണ്ടു കവിതകൾ

എന്റെ പിറന്നാൾ സമ്മാനം

എന്റെ കളികൂട്ട്‌കാരൻ