എന്റെ പിറന്നാൾ സമ്മാനം
" എന്തെടുക്കാ എന്റെ കുട്ടിയെ നീയ്. കോളേജിൽ നിന്ന് വന്നിട്ട് ഉടുപ്പ് പോലും മാറാതെ ന്താ നീ അവിടെ കാട്ടണെ ". അമ്മുമ്മ അകതൂന്ന് ചോയ്ക്കണ കേട്ട് ഞാൻ തിരിഞ്ഞ് നോക്കി. " മ്മടെ കല്യാണി കുട്ടിക്ക് ഇച്ചിരി പുല്ല് കൊടുക്കാ അമ്മുമ്മെ " എന്റെ മറുപടി കേട്ട് തെല്ലൊന്നു മുഖം ചുളിച്ചു എന്റെ സാവിത്രി അമ്മുമ്മ. ഇൗ പൈയ്യെ അപ്പൂപ്പൻ വാങ്ങിയ ദിവസാണത്രെ ഞാൻ ജനിച്ചത്. അതോണ്ട് എനിക്കും പേര് കിട്ടി കല്യാണി കുട്ടിയെന്ന്.പക്ഷേ അത് വിളി പേര് ആണട്ടോ. " ക്ഷേത്ര " എന്നാണ് എനിക്ക് പേരിട്ടത്. പക്ഷേ അമ്മുമ്മക്ക് ഞാൻ എന്നും കല്യാണി കുട്ടിയാ. ഞാനും ഇൗ പൈയ്യും ആണ് അമ്മുമ്മയുടെ എല്ലാം. അപ്പൂപ്പൻ അഞ്ച് വർഷങ്ങൾക്ക് മുൻപ് മരിച്ചു. ശ്വാസംമുട്ടൽ കലശലായി ഒരു മാസം കിടന്നു ആശുപത്രിയിൽ. നല്ല വലിയായിരുന്ന് ബീഡി. ഒരു ദിവസം അഞ്ച് കേട്ട് ബീഡി വരെ തീർക്കും അത്രേ. അമ്മുമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. ഞാൻ ജനിച്ചു കഴിഞ്ഞ് വലി കുറച്ചതാണെന്ന്. " ഇങ്ങോട്ട് വാ കുട്ടിയെ കുപ്പായം മാറ്റി ദാ ഇൗ ചായ കുടിക്കൂ. " ഇനിയും ദേഷ്യം പിടിപ്പിച്ച സാവിത്രി കുട്ടി പിണങ്ങും. അതോണ്ട് ഓടി ചെന്ന് ഡ്രസ്സ്...