വനശലഭം


മനതാരിൽ ഓർമയായി കരളിൽ നീ തേങ്ങലായ്
അകലേക്കോ പോയി മറഞ്ഞു വനശലഭമെ
അരികിൽ നീ വന്നിടാൻ ഇണയായി ചേർന്നിടാൻ
എന്നെന്നും കാത്തു ഞാൻ നിറപുണ്യമെ
എന്തേ നീ വൈകുന്നു എന്നെന്നും അകലുന്നു
ദൂരത്തായ്‌ മറയുന്നു പറന്നകലുന്നു
ചിറകിൻ തൂവലായ്‌ ഒന്നായി ചേർന്നിടാൻ
കൊതിയോടെ നിനച്ചവർ നാം കമിതാക്കളാം
ആദ്യമായ് കണ്ട നാൾ ആശിപ്പു എന്നുള്ളം
നിനക്കായി ജന്മം നൽകീടുവാൻ
ദിനരാത്രം എന്നെന്നും നീയില്ലാതൊരുനാളും
ഉറങ്ങീടാൻ കഴിയാതായി എൻ ഉള്ളിനുള്ളിൽ
ഉണരുവാൻ കൊതിയായി ഉണരുമ്പോൾ കണിയായി
ഉറങ്ങുവാൻ താരാട്ടായ്‌ നീ കൂടേവന്നൂ
സ്നേഹിപ്പൂ നിന്നെ ഞാൻ താലിയിൽ ചാർത്തിടാൻ
പ്രണയിച്ചു തീരും മുൻപേ മറഞ്ഞീടുന്നു
മരണത്തിൻ വേദനയിൽ തേങ്ങീടും നിൻ ഉള്ളം
കാണുവാൻ കഴിയാതെൻ മിഴിനിറഞ്ഞപ്പോൾ
അന്ത്യമാം ചുംബനവും കണ്ണുകളിൽ തേങ്ങലുമെൻ
ഉള്ളിൽ നീ നൽകി വിടവാങ്ങി പ്രിയേ
ഇനിയൊരു ജന്മം നിന്നിൽ ഒന്നായി അലിഞ്ഞീടാൻ
സ്വർഗത്തിലെനിക്കായ് കാത്തിരിപ്പൂ നീ.

- നന്ദു നാരായണൻ



Comments

Popular posts from this blog

പൂർത്ഥികരിക്ക പെടാത്ത എന്റെ രണ്ടു കവിതകൾ

എന്റെ പിറന്നാൾ സമ്മാനം

എന്റെ കളികൂട്ട്‌കാരൻ