എന്റെ കുഞ്ഞാവ


നീ എന്റെ പുന്നാര മോളല്ലേടി
എന്റെ കുഞ്ഞാവേ
അച്ഛന്റെ തങ്കകുടമല്ലെ
ആശിച്ച് കിട്ടിയ സ്വത്തല്ലേ
എന്റെ പൂമുത്തേ
അമ്മേടെ ചക്കര മോളാണെ
കണ്ണിൽ കരിമഷിയിട്ടു തരാം
എന്റെ വായാടി
കുട്ടി കുറുമ്പുള്ള പെണ്ണല്ലേ
കാലിൽ കൊലുസ്സും ചാർത്തി വന്ന
എന്റെ പൊന്നല്ലെ
കയ്യിൽ കരിവളയിട്ടവളേ
ചന്ദന പൊട്ടൊന്ന് തൊട്ടു തരാം
എന്റെ കൺമണിയെ
ചന്ദന ചോപ്പുള്ള പെണ്ണാളെ
വിണ്ണിലെ ചന്ദ്രികപോൽ തിളങ്ങും
നിന്റെ പൂമുഖം
എന്നെന്നും കണിയായ്  കാണേണം
കണ്ണീരിൽ ഉള്ള് കലങ്ങീടും
നിന്റെ അച്ഛന്റെ
നെഞ്ചകം നിയാണ് കുഞ്ഞാവെ

- നന്ദു നാരായണൻ

Comments

Popular posts from this blog

എന്റെ കളികൂട്ട്‌കാരൻ

വേറിട്ട ചിന്ത