വർണച്ചിറകുകൾ

അമ്മതൻ മടിയിൽ ചാഞ്ഞുറങ്ങാൻ
ആയിരം ദിനരാത്രം കാത്തുനിൽക്കെ
മാതൃത്വ സ്നേഹത്തിൻ നേരറിയാൻ
മനസ്സിൻ കവാടത്തിൽ മുട്ടി നിന്നു
വിടരാത്ത പൂക്കളും അറിയാത്ത സ്നേഹവും
കൊഴിയുന്ന ഇലകൾപോൽ മരണത്തുല്യം
കേൾക്കാത്ത സ്വരവും കാണാത്ത കാഴ്ചയും
നേടാനായ് എന്നുള്ളം വിതുമ്പിനിന്നു

അമ്മതൻ മടിയിൽ (1)

ഒരു ചെറു മുതത്തിൻ സുഖമറിയാൻ
തേടി ഞാൻ എൻ മാതൃഹൃദയത്തെ
ആ വിരൽ തുമ്പിൽ തോട്ടുനിൽക്കാൻ
എരിയുന്ന ചിത്തത്തിൻ കാവലായ് ഞാൻ
പറയാതെ മറയുന്നു ഇരുളിൻ ആഴത്തിൽ
എന്തിനു എന്നെ തനിച്ചാക്കി
എങ്കിലുമറിയുന്നു അമ്മതൻ സ്നേഹം
എൻ പ്രിയ സോദരിയിൽ നിന്നും

അമ്മതൻ മടിയിൽ (1)


- നന്ദു നാരായണൻ

Comments

Popular posts from this blog

പൂർത്ഥികരിക്ക പെടാത്ത എന്റെ രണ്ടു കവിതകൾ

എന്റെ പിറന്നാൾ സമ്മാനം

എന്റെ കളികൂട്ട്‌കാരൻ