Popular posts from this blog
എന്റെ കളികൂട്ട്കാരൻ
ആറ് വയസ്സ് പ്രായമുള്ളപ്പോളാണ് എന്റെ അച്ഛൻ എനിക്കൊരു പുതിയ കളിക്കൂട്ട്കാരനെ കൊണ്ട് വന്നത്. ആദ്യമായ് ഒരു കൂട്ടുകാരനെ കിട്ടിയ സന്തോഷം കൊണ്ടാണോ അച്ഛൻ തന്ന സമ്മാനം ആയത് കൊണ്ടോ...എനിക്ക് എന്റെ പുതിയ കൂട്ടുകാരനെ ഒരുപാട് ഇഷ്ടമായി. എന്നെന്നും കൂടെ ഉണ്ടാകും എന്ന് അച്ഛൻ തന്ന ഉറപ്പ് എന്റെ കുഞ്ഞു മനസ്സിൽ അവനുള്ള സ്ഥാനം ഊട്ടി ഉറപ്പിച്ചു. ഞങ്ങളുടെ വീട്ടുവളപ്പിൽ തന്നെ അവനുള്ള താമസ സൗകര്യം തയാറാക്കി. അവനുള്ള ഭക്ഷണവും വെള്ളവും കൃത്യമായി അച്ഛൻ എനിക്ക് പറഞ്ഞ് തന്നു. മുറ തെറ്റാതെ ഞാൻ അത് നിർവഹിച്ചു. രാവിലെ ഉണർന്ന് പല്ല്തേച്ചയുടൻ ഓടുന്നത് അവന്റെ അരികിലേക്ക് അണ്. അവൻ കുളിച്ച് തീരും വരെ അവനോടൊപ്പം നിൽക്കും. ഞാൻ കുളിക്കാൻ പോകുന്നതിനു മുൻപ് തന്നെ അവനുള്ള ഭക്ഷണവും എത്തിച്ചിരിക്കും. ആദ്യമൊക്കെ കൗതുകമായിരുന്നു. പിന്നീട് ദിനചര്യയുടെ ഭാഗമായി. സ്കൂൾ വിട്ട് ഓടി വരുന്നത് അവന്റെ അടുത്തേക്ക് ആയിരിക്കും. പിന്നെ അവനുമായുള്ള കുസൃതികളും കളികളും ആണ്. സന്ധ്യക്ക് അമ്മയുടെ വഴക്ക് കേൾക്കുന്ന വരെ കളി തുടരും. പിന്നെ പോയി കുളിച്ച് നാമം ചൊല്ലും. കുറച്ച് നേരം പഠനം. വീണ്ടും മനസ്സ് പറഞ്ഞ് തുടങ്ങും അവന്റെ അടുത്...
വേറിട്ട ചിന്ത
ഇവിടെ പിറന്നതെൻ തെറ്റാണോ ? ഇവിടെ വളർന്നതെൻ കുറ്റമാണോ ? വാളെടുക്കാൻ ഉള്ളിൽ മൂത്തവർ ചൊല്ലി വാളെടുക്കാഞ്ഞതെൻ തെറ്റാണോ ? പീഢനം അഴിമതി പക്ഷാബേദം കണ്ടുകണ്ടെന്നുള്ളം കല്ലുകളായ് പട്ടിണികാരന്റെ കീശപറിക്കാൻ പട്ടാള മുറയത് വേണ്ടതുണ്ടോ ? അഴകുള്ള നാടിനെ അഴുക്കുചാലാക്കി ഇനിയെന്തിനീ മണ്ണിൽ നന്മമരം ? കണ്ണീരിലാഴ്ത്തിടാൻ ആയിരങ്ങൾ കരകയറ്റീടാൻ കൈകളില്ലെ ? മലിനമീ വായു മലിനമീ മണ്ണ് മലിനമല്ലാത്തതിനെന്തുണ്ട് ? നാളെയീ നാട് ഭൂപടം മാത്രം ഇനിയൊരു ജന്മം ഇവിടെ വേണോ ? മാറണം കാഴ്ച മാറ്റിടാം ഒന്നായ് കേരളം നമ്മുടെ അമ്മയല്ലോ ? _____________________________ നന്ദു നാരായണൻ



Comments
Post a Comment