Posts

Showing posts with the label Poem

നിനക്കായ്

Image
വരികളിൽ നിറയുന്ന പ്രണയമേ ചൊല്ലുമോ  അവളോടെനിക്കുള്ളതെല്ലാം  വഴിമറന്നലയുന്ന നിറമുള്ള പുണ്യമായി  വഴിമറന്നലയുന്ന നിറമുള്ള പുണ്യമായി  എന്നിൽ നിറഞ്ഞോരെൻ പെണ്ണ്  കരിനീലക്കണ്ണുള്ള  പെണ്ണ് കരിനീലക്കണ്ണുള്ള  പെണ്ണ്  വരികളിൽ നിറയുന്ന പ്രണയമേ ചൊല്ലൂ...  ആ.... ആ... ആ...  ഒരു നോക്കു കാണുവാൻ  എന്തോ പറഞ്ഞിടാൻ  ഏറെ ഉണ്ടെന്നാണോ.. ഒരു നോക്കു  കാണുവാൻ  എന്തോ പറഞ്ഞിടാൻ  ഏറെ ഉണ്ടെന്നാണോ.. ഒരു മൗനസമ്മതം  എന്നും നമ്മുക്കൊരു പൂക്കാലമായി വരും പെണ്ണെ പൂക്കാലമായി വരും പെണ്ണെ പൂക്കാലമായി വരും പെണ്ണെ  വരികളിൽ നിറയുന്ന പ്രണയമേ ചൊല്ലൂ....  ആ.... ആ.... ആ...  നിന്നിൽ അലിഞ്ഞിടാൻ  കോർത്തൊരീ  താലി ഞാൻ  നെഞ്ചോടു ചേർത്തുവെച്ചു... നിന്നിൽ അലിഞ്ഞിടാൻ  കോർത്തൊരീ  താലി ഞാൻ  നെഞ്ചോടു ചേർത്തുവെച്ചു... ഇനി വരും നാളുകൾ നമ്മുടേതായിടും എൻവരികളിലൂടെന്നും..  നിനക്കായ് അതെന്നും പെണ്ണെ  നിനക്കായ് അതെന്നും പെണ്ണെ  വരികളിൽ നിറയുന്ന പ്രണയമേ ചൊല്ലുമോ  അവളോടെനിക്കുള്ളതെല്ലാം അവളോടെനിക്കുള്ളതെല്ലാം അവള...

കണിവെള്ളരി

Image
എന്തു വരികളിന്നെഴുതേണ്ടു ഞാനീ  പൊന്നിൻ കണിക്കൊന്ന പൂത്തീടും കാലം  മേടപ്പുലരിയിൽ കണികണ്ടുണർന്നീടാൻ  ഏറെ നാൾ കൊതിച്ചീടും എൻ ഹൃദയം  സ്വർണ്ണത്തിളക്കവും വെള്ളികൊലുസ്സും  കണ്ണിൽ മിന്നി ഞാൻ കണികണ്ടു  ചക്കയും മാങ്ങയും വെള്ളരിക്കയും  കസവിൻ ചേലുള്ള വെള്ളമുണ്ടും  കൈനീട്ടി വാങ്ങീടും ഒരു വെള്ളിനാണയം  കാൽതൊട്ടു വന്ദിച്ചു തുടങ്ങീടുകിൽ  മത്താപ്പ് പൂത്തിരി കമ്പിത്തിരികളും  കത്തിക്കുവാൻ ഓടി ഉമ്മറത്ത്  കൂടെയെൻ ചേച്ചിയും അച്ഛനുമമ്മയും  കുട്ടികുറുമ്പനായി ഈ കൊച്ചുകണ്ണൻ  കസവുചേലയും ചുറ്റി അമ്പാട്ടിയെ കണ്ടു  തിരുമേനി നൽകിയ കൈനീട്ടവും  സദ്യവട്ടം കൂട്ടി ഒന്നിച്ചു കഴിച്ചതും  പായസം കൂട്ടി ഒരുത്സവമായി.  ഇതു കേട്ടു കരുതേണ്ട എന്റെ വിഷുവെന്ന്  എല്ലാം എനിക്കൊരു ആശ മാത്രം പലദിനം ഞാൻ കണ്ട സ്വപ്നത്തിലൊന്നായി  വിഷുവും കടന്നു പോയി ചേലില്ലാതെ.

നിനക്കായ് എന്ന പെണ്ണെ

Image
Ninakkai Enn Penne| നിനക്കായ് എൻ പെണ്ണേ | Lyrics: Nandu Narayanan | Music: Rahesh Rajagopal

മാപ്പ്

Image
ആരെന്നറിയില്ല എന്തിനെന്നറിയില്ല ചെയ്തത് തെറ്റുകൾ മാത്രം തല്ലാൻ ചൊല്ലി ഞാൻ തല്ലി വീഴ്ത്തി കൊല്ലാൻ ചൊന്നു ഞാൻ കൊന്നു തള്ളി രക്തക്കറയിൽ മുങ്ങിയ കയ്കളി ന്നാരെയോ തേടി നടപ്പൂ ഭ്രാന്തൻ വാക്കുകൾ കേട്ടെന്റെ ജന്മം കാരാഗൃഹത്തിൽ വസിപ്പൂ ഭ്രാന്തവർ ചൊല്ലി ഇന്ന് അവരുടെ ജീവിതം മണിമാളികയിൽ കിടപ്പൂ അരുതെന്ന് കേട്ടവർ ജീവനു തേങ്ങി കത്തിയിൽ കോർത്തെടുത്തു ഞാൻ ആരോ പിറകെ നടപ്പെന്റെ ശ്വാസം നിൽപ്പാൻ അകലം തെല്ലില്ല എന്നിൽ ഒടുങ്ങട്ടെ കൊല്ലും കൊലയും ഇനിയൊരു രക്തം ചീന്തരുതേ.

ഇരുൾ

കനലായെരിഞ്ഞെന്‍റെ ഉള്ളം കടലായ് നിറഞ്ഞെന്‍റെ കണ്ണീർ പകലിൻ വെളിച്ചത്തിലെന്നും ചിരിയായ്‌ നിറഞ്ഞെന്‍റെ നാമം കരിയിൽ പുരണ്ടെന്‍റെ കൈകൾ കഴുകി കളഞ്ഞിടും മുന്നിൽ പലനാൾ അലഞ്ഞിടും തെരുവിൽ ഒരു വറ്റ് പാഴാക്കിടാതെ ഇനിയും തേടി വന്നിടും നിന്നിൽ ഇഷ്ടം ഏറെ വിധിയേ, കനലേ. - നന്ദു നാരായണൻ

പറവ

നിൻ ചിരിയിൽ മയങ്ങിടും ഉള്ളമെ നുള്ളം കൊതിച്ചിടും സാമിപ്യം ഇൗ രാവിൽ എൻ മിഴിയിൽ നിറഞ്ഞിടും നിഴലായിമെ ല്ലെ പറന്നു വന്നരികിൽ കൂടുകൂട്ടി ചിലച്ചെൻ കാതിൽ കുറുകും പ്രാവേ വെ ൺ മുകിൽ തേടി അകലാതെ കൂടെനിൽപ്പു ചന്ദന കുറി ചാർത്തും ചന്ദമെഴും പെ ണ്ണേ പ്രാണൻ പാതി നീ തന്നെയല്ലൊ മിന്നും താലിയിൽ തളച്ചിടാൻ മുത്തിരിലെ ൻ കൈകൾ രക്ഷകായി ചേർത്തുവയ്പു. __________________________________________ - നന്ദു നാരായണൻ

പറയാൻ മറന്നു

പാതിമറഞ്ഞൊരു വാതിൽപഴുതിലൂടെൻ അമ്മയെ ഞാൻ കണ്ടൂ പാതിയടഞ്ഞൊരാ കണ്ണിൽ നിറഞ്ഞൊരു കണ്ണീർകണം കണ്ടൂ മുടിയിൽ കൈവിരൽ തുമ്പിനാൽ തഴുകിയ വാത്സല്യ സ്നേഹം കണ്ടൂ ചെറുവിരൽ എന്നും ചേർത്ത് പിടിച്ചെന്നെ നോക്കിയ മിഴികൾ കണ്ടൂ വേർത്തുവിശന്നുവലഞ്ഞോടി വന്നപ്പോൾ അന്നം നൽകും അമ്മ തല്ലാൻ തുനിഞ്ഞെന്‍റെ അച്ഛന്റെ കയ്യുകൾ ഓടിയെത്തിയെൻ അമ്മ ആയിരം വാക്കുകൾ നോവിച്ചെൻ നാവ് സങ്കടം ഉള്ളിൽ കൊണ്ടു എന്നുംമെന്നും എന്നെ വാരിപുണർനിടും എൻ അമ്മയാണെൻ ലോകം ഇന്നകലേക്കായ് എന്നെ വിട്ടകന്നെൻ ഉള്ളിൽ അമ്മയെ ഞാൻ കണ്ടൂ. __________________________________________ - നന്ദു നാരായണൻ

അറിവില്ല കുട്ട്യേ

Image
എന്റെ അമ്മയാര് ? എന്റെ അച്ഛനാര് ? എന്റെ രക്തമേത് ? എന്റെ ജാതിയേത് ? എന്റെ ഗോത്രമേത് ? എന്റെ വർണമേത് ? എന്റെ ഉള്ളം ചൊല്ലിയ ചോദ്യമേത് ? അറിവില്ല ചോദ്യങ്ങൾ ഇനിയുമേറെ അറിവുള്ള മനസ്സുകൾ അകലമേറെ അലയുന്ന ജൻമമോ ബാക്കിയേറെ അറിവില്ല പയ്തലിൻ ദുഃഖമേറെ കാഴ്ച്ചകൾ കണ്ടതിൽ സത്യമെന്ത് ? വാർത്തകൾ കേട്ടതിൽ മിഥ്യയെന്ത് ? അന്ധനോ മൂകനോ ബധിരനോ മടയനോ ഇനിയുള്ള ജന്മത്തിനർഥമെന്ത് ? ------------------------------ -നന്ദു നാരായണൻ

ദിനങ്ങൾ

ഇരുളറയിൽ ഒളിച്ചിരുനെത്തി നോക്കി പിന്നിൽ കാണ്മതെന്നുടെ ക്രൂരതകൾ വിറച്ചെന്‍റെ ഉള്ളം പിടഞ്ഞു പോകെ മുന്നിൽ തെളിഞ്ഞതെൻ കർമ്മഫലം ഓടി ഒളിപ്പാൻ തുടിച്ച നേരം വിലങ്ങിട്ട് കാലുകൾ ബന്ദിയാക്കി മനം നൊന്ത് തേങ്ങി ഞാൻ പാപങ്ങളിൽ എൻ ജന്മമോ ശൂന്യമായ്  അർത്ഥശൂന്യം ചിരിപ്പാൻ കൊതിപ്പു ഞാനീ നിമിഷം മരണമെൻ മുന്നിൽ എത്തിടുമ്പോൾ വരും ജന്മം ഇനിയും ഇൗ ഭൂവിൽ നന്മ മരമായ്‌ ജനിച്ചിടട്ടെ ______________________________ നന്ദു നാരായണൻ

വേറിട്ട ചിന്ത

ഇവിടെ പിറന്നതെൻ തെറ്റാണോ ? ഇവിടെ വളർന്നതെൻ കുറ്റമാണോ ? വാളെടുക്കാൻ ഉള്ളിൽ മൂത്തവർ ചൊല്ലി വാളെടുക്കാഞ്ഞതെൻ തെറ്റാണോ ? പീഢനം അഴിമതി പക്ഷാബേദം കണ്ടുകണ്ടെന്നുള്ളം കല്ലുകളായ് പട്ടിണികാരന്റെ കീശപറിക്കാൻ പട്ടാള മുറയത് വേണ്ടതുണ്ടോ ? അഴകുള്ള നാടിനെ അഴുക്കുചാലാക്കി ഇനിയെന്തിനീ മണ്ണിൽ നന്മമരം ? കണ്ണീരിലാഴ്ത്തിടാൻ ആയിരങ്ങൾ കരകയറ്റീടാൻ കൈകളില്ലെ ? മലിനമീ വായു മലിനമീ മണ്ണ് മലിനമല്ലാത്തതിനെന്തുണ്ട് ? നാളെയീ നാട് ഭൂപടം മാത്രം ഇനിയൊരു ജന്മം ഇവിടെ വേണോ ? മാറണം കാഴ്ച മാറ്റിടാം ഒന്നായ് കേരളം നമ്മുടെ അമ്മയല്ലോ ? _____________________________ നന്ദു നാരായണൻ

ബാല്യം

Image
പണ്ടെങ്ങോ മാഞ്ഞു മനസ്സിൻ ചില്ലകളാകെ ഒടിഞ്ഞു വീണു മൂവാണ്ടൻ മാവിനടിയിൽ കളി- ച്ച് നടന്നൊരു ബാല്യകാലം സന്തോയം എന്തെന്നറിഞ്ഞൊരു മണ്ണുണ്ട് തൊടിയുണ്ട് പാടമുണ്ട് തേക്കേലെ കല്യാണിക്ക് തീറ്റ കൊടുത്തൊരു നല്ല കാലം മണിയും കിലുക്കി വരുന്ന കുഞ്ഞിക്കിടാവെന്‍റെ കല്യാണി പുല്ലാകെ മേഞ്ഞു നടക്കണ കള്ളക്കുറുമ്പി പെണ്ണാണെ കേട്ട്യോളും വാദ്ധ്യാരും പള്ളി- ക്കൂടത്തീന്ന് വന്നുണ്ടെ ചങ്ങായി കുട്യോള് കുള- പ്പടവിലിരിപ്പുണ്ടെ സന്ധ്യക്ക് നാമം ചൊല്ലും മുത്തശ്ശിക്കുട്ട്യം കൂടെയുണ്ടെ അത്താഴം വാരിത്തരാനൊരു ചുന്ദരിയമ്മയും വീട്ടിലുണ്ടെ താരാട്ട് പാട്ടും പാടി ആട്ടിയു- റക്കാൻ അച്ചനുണ്ടെ കണ്ണീര് വറ്റിക്കുന്നൊരു കള്ള കണ്ണനും നെഞ്ചിലുണ്ടെ ഓർമയായ് മാത്രം ഉള്ളിൽ പൂട്ടികിടക്കുന്ന ബാല്യമുണ്ടെ ഉള്ളിൽ ഞാൻ ഇന്നും എന്നും നാട്ടിൻപുറംകാരൻ ചങ്ങായി. ______________________________ രചന -  നന്ദു നാരായണൻ

ഇരുഹൃദയം

പിന്നിട്ട പാതകൾ മാഞ്ഞു മിഴിയിൽ ഇനിയുള്ള കാലമോ ദീർഘശ കലം ഇന്നെന്റെ മാനസം തേങ്ങുന്നൊരോർമയിൽ അകലുന്നു മറയുന്നു ചന്ദ്രഹാസം വർണ്ണങ്ങളായിരം ഈ സ്മൃതിയിൽ ശലഭംഗളകലാതെ ഉദ്യാനവും മഴവില്ലിനഴകാർന്ന ദൈനൻദിനങ്ങളും മാമ്പഴച്ചോല്ലയിൽ എൻ സൗഹൃദം മൊഴികളിൽ മീട്ടുന്നു രാഗചന്ദ്രം തന്ത്രികൾ അഴകാർന്ന ചിറകുപോലെ മാനത്തുദ്ധിക്കുന്ന അമ്പിളിയായെന്‍റെ സൗഹൃദ സൗപർണ്ണ സന്ധ്യകളും അകലാതെ മറയുന്ന ചന്ദ്രികയായ് ഇടകലർന്നൊഴുകുന്നു എൻ പനിനീർ സ്നേഹവും കാട്ടാളഭീകരവും ചന്ദനം ചാലിച്ചു സുന്ദരമായ് എന്നുമെൻ ഹൃദ്ധയത്തിലാഴ്‌നിറങ്ങും പുഞ്ചിരിതൂകിടും മന്ദസ്മിതം സൗഹൃദർ പിരിയാതെ ഓർമ്മകളിൽ ഇൗ മലർവാടിയിൽ എന്നുമെന്നും -നന്ദു നാരായണൻ

വർണച്ചിറകുകൾ

അമ്മതൻ മടിയിൽ ചാഞ്ഞുറങ്ങാൻ ആയിരം ദിനരാത്രം കാത്തുനിൽക്കെ മാതൃത്വ സ്നേഹത്തിൻ നേരറിയാൻ മനസ്സിൻ കവാടത്തിൽ മുട്ടി നിന്നു വിടരാത്ത പൂക്കളും അറിയാത്ത സ്നേഹവും കൊഴിയുന്ന ഇലകൾപോൽ മരണത്തുല്യം കേൾക്കാത്ത സ്വരവും കാണാത്ത കാഴ്ചയും നേടാനായ് എന്നുള്ളം വിതുമ്പിനിന്നു അമ്മതൻ മടിയിൽ (1) ഒരു ചെറു മുതത്തിൻ സുഖമറിയാൻ തേടി ഞാൻ എൻ മാതൃഹൃദയത്തെ ആ വിരൽ തുമ്പിൽ തോട്ടുനിൽക്കാൻ എരിയുന്ന ചിത്തത്തിൻ കാവലായ് ഞാൻ പറയാതെ മറയുന്നു ഇരുളിൻ ആഴത്തിൽ എന്തിനു എന്നെ തനിച്ചാക്കി എങ്കിലുമറിയുന്നു അമ്മതൻ സ്നേഹം എൻ പ്രിയ സോദരിയിൽ നിന്നും അമ്മതൻ മടിയിൽ (1) - നന്ദു നാരായണൻ

വനശലഭം

Image
മനതാരിൽ ഓർമയായി കരളിൽ നീ തേങ്ങലായ് അകലേക്കോ പോയി മറഞ്ഞു വനശലഭമെ അരികിൽ നീ വന്നിടാൻ ഇണയായി ചേർന്നിടാൻ എന്നെന്നും കാത്തു ഞാൻ നിറപുണ്യമെ എന്തേ നീ വൈകുന്നു എന്നെന്നും അകലുന്നു ദൂരത്തായ്‌ മറയുന്നു പറന്നകലുന്നു ചിറകിൻ തൂവലായ്‌ ഒന്നായി ചേർന്നിടാൻ കൊതിയോടെ നിനച്ചവർ നാം കമിതാക്കളാം ആദ്യമായ് കണ്ട നാൾ ആശിപ്പു എന്നുള്ളം നിനക്കായി ജന്മം നൽകീടുവാൻ ദിനരാത്രം എന്നെന്നും നീയില്ലാതൊരുനാളും ഉറങ്ങീടാൻ കഴിയാതായി എൻ ഉള്ളിനുള്ളിൽ ഉണരുവാൻ കൊതിയായി ഉണരുമ്പോൾ കണിയായി ഉറങ്ങുവാൻ താരാട്ടായ്‌ നീ കൂടേവന്നൂ സ്നേഹിപ്പൂ നിന്നെ ഞാൻ താലിയിൽ ചാർത്തിടാൻ പ്രണയിച്ചു തീരും മുൻപേ മറഞ്ഞീടുന്നു മരണത്തിൻ വേദനയിൽ തേങ്ങീടും നിൻ ഉള്ളം കാണുവാൻ കഴിയാതെൻ മിഴിനിറഞ്ഞപ്പോൾ അന്ത്യമാം ചുംബനവും കണ്ണുകളിൽ തേങ്ങലുമെൻ ഉള്ളിൽ നീ നൽകി വിടവാങ്ങി പ്രിയേ ഇനിയൊരു ജന്മം നിന്നിൽ ഒന്നായി അലിഞ്ഞീടാൻ സ്വർഗത്തിലെനിക്കായ് കാത്തിരിപ്പൂ നീ. - നന്ദു നാരായണൻ

പൂർത്ഥികരിക്ക പെടാത്ത എന്റെ രണ്ടു കവിതകൾ

1:- " അംഗപരിമിതർ ചിത്തനിഷ്ഠകളാൽ തന്നാലാകത് ചെയുന്ന മാത്രയിൽ എന്തേ മനുജ ആകുന്നില്ല ആകത് ചെയ്യാൻ മടിക്കുന്നു സോദര." 2:- ( ഒരു റോഡ് മുറിച്ച് കടക്കാൻ നിങ്ങൾ സ്രെമിക്കുകയാണെന്ന് കരുതുക.എന്നിട്ട് ഇത് വായിക്കുക) " മറികടന്നീടാൻ കൊതികവേ ഞാൻ നോക്കി നിൽക്കുന്നു കുതിപ്പുകൾ പലതും ഒന്നായി രണ്ടായി എണ്ണമറ്റതായ് ഓടിയെത്തുന്നു പായും പുലി കാഹളതരംഗങ്ങൾ ചെവിയിൽ മുഴങ്ങവെ പിന്നോട്ട് നീങ്ങുന്നു കാലടികൾ."

എന്റെ കുഞ്ഞാവ

നീ എന്റെ പുന്നാര മോളല്ലേടി എന്റെ കുഞ്ഞാവേ അച്ഛന്റെ തങ്കകുടമല്ലെ ആശിച്ച് കിട്ടിയ സ്വത്തല്ലേ എന്റെ പൂമുത്തേ അമ്മേടെ ചക്കര മോളാണെ കണ്ണിൽ കരിമഷിയിട്ടു തരാം എന്റെ വായാടി കുട്ടി കുറുമ്പുള്ള പെണ്ണല്ലേ കാലിൽ കൊലുസ്സും ചാർത്തി വന്ന എന്റെ പൊന്നല്ലെ കയ്യിൽ കരിവളയിട്ടവളേ ചന്ദന പൊട്ടൊന്ന് തൊട്ടു തരാം എന്റെ കൺമണിയെ ചന്ദന ചോപ്പുള്ള പെണ്ണാളെ വിണ്ണിലെ ചന്ദ്രികപോൽ തിളങ്ങും നിന്റെ പൂമുഖം എന്നെന്നും കണിയായ്  കാണേണം കണ്ണീരിൽ ഉള്ള് കലങ്ങീടും നിന്റെ അച്ഛന്റെ നെഞ്ചകം നിയാണ് കുഞ്ഞാവെ - നന്ദു നാരായണൻ