ഇരുൾ
കനലായെരിഞ്ഞെന്‍റെ ഉള്ളം കടലായ് നിറഞ്ഞെന്‍റെ കണ്ണീർ പകലിൻ വെളിച്ചത്തിലെന്നും ചിരിയായ് നിറഞ്ഞെന്‍റെ നാമം കരിയിൽ പുരണ്ടെന്‍റെ കൈകൾ കഴുകി കളഞ്ഞിടും മുന്നിൽ പലനാൾ അലഞ്ഞിടും തെരുവിൽ ഒരു വറ്റ് പാഴാക്കിടാതെ ഇനിയും തേടി വന്നിടും നിന്നിൽ ഇഷ്ടം ഏറെ വിധിയേ, കനലേ. - നന്ദു നാരായണൻ