Posts

Showing posts from February, 2019

ദിനങ്ങൾ

ഇരുളറയിൽ ഒളിച്ചിരുനെത്തി നോക്കി പിന്നിൽ കാണ്മതെന്നുടെ ക്രൂരതകൾ വിറച്ചെന്‍റെ ഉള്ളം പിടഞ്ഞു പോകെ മുന്നിൽ തെളിഞ്ഞതെൻ കർമ്മഫലം ഓടി ഒളിപ്പാൻ തുടിച്ച നേരം വിലങ്ങിട്ട് കാലുകൾ ബന്ദിയാക്കി മനം നൊന്ത് തേങ്ങി ഞാൻ പാപങ്ങളിൽ എൻ ജന്മമോ ശൂന്യമായ്  അർത്ഥശൂന്യം ചിരിപ്പാൻ കൊതിപ്പു ഞാനീ നിമിഷം മരണമെൻ മുന്നിൽ എത്തിടുമ്പോൾ വരും ജന്മം ഇനിയും ഇൗ ഭൂവിൽ നന്മ മരമായ്‌ ജനിച്ചിടട്ടെ ______________________________ നന്ദു നാരായണൻ

വേറിട്ട ചിന്ത

ഇവിടെ പിറന്നതെൻ തെറ്റാണോ ? ഇവിടെ വളർന്നതെൻ കുറ്റമാണോ ? വാളെടുക്കാൻ ഉള്ളിൽ മൂത്തവർ ചൊല്ലി വാളെടുക്കാഞ്ഞതെൻ തെറ്റാണോ ? പീഢനം അഴിമതി പക്ഷാബേദം കണ്ടുകണ്ടെന്നുള്ളം കല്ലുകളായ് പട്ടിണികാരന്റെ കീശപറിക്കാൻ പട്ടാള മുറയത് വേണ്ടതുണ്ടോ ? അഴകുള്ള നാടിനെ അഴുക്കുചാലാക്കി ഇനിയെന്തിനീ മണ്ണിൽ നന്മമരം ? കണ്ണീരിലാഴ്ത്തിടാൻ ആയിരങ്ങൾ കരകയറ്റീടാൻ കൈകളില്ലെ ? മലിനമീ വായു മലിനമീ മണ്ണ് മലിനമല്ലാത്തതിനെന്തുണ്ട് ? നാളെയീ നാട് ഭൂപടം മാത്രം ഇനിയൊരു ജന്മം ഇവിടെ വേണോ ? മാറണം കാഴ്ച മാറ്റിടാം ഒന്നായ് കേരളം നമ്മുടെ അമ്മയല്ലോ ? _____________________________ നന്ദു നാരായണൻ

ബാല്യം

Image
പണ്ടെങ്ങോ മാഞ്ഞു മനസ്സിൻ ചില്ലകളാകെ ഒടിഞ്ഞു വീണു മൂവാണ്ടൻ മാവിനടിയിൽ കളി- ച്ച് നടന്നൊരു ബാല്യകാലം സന്തോയം എന്തെന്നറിഞ്ഞൊരു മണ്ണുണ്ട് തൊടിയുണ്ട് പാടമുണ്ട് തേക്കേലെ കല്യാണിക്ക് തീറ്റ കൊടുത്തൊരു നല്ല കാലം മണിയും കിലുക്കി വരുന്ന കുഞ്ഞിക്കിടാവെന്‍റെ കല്യാണി പുല്ലാകെ മേഞ്ഞു നടക്കണ കള്ളക്കുറുമ്പി പെണ്ണാണെ കേട്ട്യോളും വാദ്ധ്യാരും പള്ളി- ക്കൂടത്തീന്ന് വന്നുണ്ടെ ചങ്ങായി കുട്യോള് കുള- പ്പടവിലിരിപ്പുണ്ടെ സന്ധ്യക്ക് നാമം ചൊല്ലും മുത്തശ്ശിക്കുട്ട്യം കൂടെയുണ്ടെ അത്താഴം വാരിത്തരാനൊരു ചുന്ദരിയമ്മയും വീട്ടിലുണ്ടെ താരാട്ട് പാട്ടും പാടി ആട്ടിയു- റക്കാൻ അച്ചനുണ്ടെ കണ്ണീര് വറ്റിക്കുന്നൊരു കള്ള കണ്ണനും നെഞ്ചിലുണ്ടെ ഓർമയായ് മാത്രം ഉള്ളിൽ പൂട്ടികിടക്കുന്ന ബാല്യമുണ്ടെ ഉള്ളിൽ ഞാൻ ഇന്നും എന്നും നാട്ടിൻപുറംകാരൻ ചങ്ങായി. ______________________________ രചന -  നന്ദു നാരായണൻ