പറയാൻ മറന്നു
പാതിമറഞ്ഞൊരു വാതിൽപഴുതിലൂടെൻ
അമ്മയെ ഞാൻ കണ്ടൂ
പാതിയടഞ്ഞൊരാ കണ്ണിൽ നിറഞ്ഞൊരു
കണ്ണീർകണം കണ്ടൂ
മുടിയിൽ കൈവിരൽ തുമ്പിനാൽ തഴുകിയ
വാത്സല്യ സ്നേഹം കണ്ടൂ
ചെറുവിരൽ എന്നും ചേർത്ത് പിടിച്ചെന്നെ
നോക്കിയ മിഴികൾ കണ്ടൂ
വേർത്തുവിശന്നുവലഞ്ഞോടി വന്നപ്പോൾ
അന്നം നൽകും അമ്മ
തല്ലാൻ തുനിഞ്ഞെന്‍റെ അച്ഛന്റെ കയ്യുകൾ
ഓടിയെത്തിയെൻ അമ്മ
ആയിരം വാക്കുകൾ നോവിച്ചെൻ നാവ്
സങ്കടം ഉള്ളിൽ കൊണ്ടു
എന്നുംമെന്നും എന്നെ വാരിപുണർനിടും
എൻ അമ്മയാണെൻ ലോകം
ഇന്നകലേക്കായ് എന്നെ വിട്ടകന്നെൻ ഉള്ളിൽ
അമ്മയെ ഞാൻ കണ്ടൂ.
__________________________________________
- നന്ദു നാരായണൻ
അമ്മയെ ഞാൻ കണ്ടൂ
പാതിയടഞ്ഞൊരാ കണ്ണിൽ നിറഞ്ഞൊരു
കണ്ണീർകണം കണ്ടൂ
മുടിയിൽ കൈവിരൽ തുമ്പിനാൽ തഴുകിയ
വാത്സല്യ സ്നേഹം കണ്ടൂ
ചെറുവിരൽ എന്നും ചേർത്ത് പിടിച്ചെന്നെ
നോക്കിയ മിഴികൾ കണ്ടൂ
വേർത്തുവിശന്നുവലഞ്ഞോടി വന്നപ്പോൾ
അന്നം നൽകും അമ്മ
തല്ലാൻ തുനിഞ്ഞെന്‍റെ അച്ഛന്റെ കയ്യുകൾ
ഓടിയെത്തിയെൻ അമ്മ
ആയിരം വാക്കുകൾ നോവിച്ചെൻ നാവ്
സങ്കടം ഉള്ളിൽ കൊണ്ടു
എന്നുംമെന്നും എന്നെ വാരിപുണർനിടും
എൻ അമ്മയാണെൻ ലോകം
ഇന്നകലേക്കായ് എന്നെ വിട്ടകന്നെൻ ഉള്ളിൽ
അമ്മയെ ഞാൻ കണ്ടൂ.
__________________________________________
- നന്ദു നാരായണൻ
♥️
ReplyDeleteThank you :)
Delete