എന്റെ പിറന്നാൾ സമ്മാനം



" എന്തെടുക്കാ എന്റെ കുട്ടിയെ നീയ്‌.
കോളേജിൽ നിന്ന് വന്നിട്ട് ഉടുപ്പ് പോലും മാറാതെ ന്താ നീ അവിടെ കാട്ടണെ ".

അമ്മുമ്മ അകതൂന്ന് ചോയ്ക്കണ കേട്ട് ഞാൻ തിരിഞ്ഞ് നോക്കി.

" മ്മടെ കല്യാണി കുട്ടിക്ക് ഇച്ചിരി പുല്ല് കൊടുക്കാ അമ്മുമ്മെ "

എന്റെ മറുപടി കേട്ട് തെല്ലൊന്നു മുഖം ചുളിച്ചു എന്റെ സാവിത്രി അമ്മുമ്മ.

ഇൗ പൈയ്യെ അപ്പൂപ്പൻ വാങ്ങിയ ദിവസാണത്രെ ഞാൻ ജനിച്ചത്.

അതോണ്ട് എനിക്കും പേര് കിട്ടി കല്യാണി കുട്ടിയെന്ന്.പക്ഷേ അത് വിളി പേര് ആണട്ടോ. " ക്ഷേത്ര " എന്നാണ് എനിക്ക് പേരിട്ടത്.

പക്ഷേ അമ്മുമ്മക്ക് ഞാൻ എന്നും കല്യാണി കുട്ടിയാ.
ഞാനും ഇൗ പൈയ്യും ആണ് അമ്മുമ്മയുടെ എല്ലാം.

അപ്പൂപ്പൻ അഞ്ച് വർഷങ്ങൾക്ക് മുൻപ് മരിച്ചു. ശ്വാസംമുട്ടൽ കലശലായി ഒരു മാസം കിടന്നു ആശുപത്രിയിൽ. നല്ല വലിയായിരുന്ന് ബീഡി.
ഒരു ദിവസം അഞ്ച് കേട്ട് ബീഡി വരെ തീർക്കും അത്രേ. അമ്മുമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. ഞാൻ ജനിച്ചു കഴിഞ്ഞ് വലി കുറച്ചതാണെന്ന്.

" ഇങ്ങോട്ട് വാ കുട്ടിയെ കുപ്പായം മാറ്റി ദാ ഇൗ ചായ കുടിക്കൂ. "

ഇനിയും ദേഷ്യം പിടിപ്പിച്ച സാവിത്രി കുട്ടി പിണങ്ങും. അതോണ്ട് ഓടി ചെന്ന് ഡ്രസ്സ് മാറ്റി. റൂം നോക്കിയപ്പോ എൻ്റെ പുസ്തകങ്ങൾ ഓക്കേ ആരോ നോക്കിയിട്ടുണ്ട്.

" ആരാ എൻ്റെ പുസ്തകങ്ങൾ ഓക്കേ എടുത്ത് നോക്യെ അമ്മുമ്മെ "
എന്റെ ചോദ്യം കേട്ട് അടുക്കളയിൽ നിന്ന് അമ്മുമ്മ ഉമ്മറത്തേക്ക് വന്നു.

" അത് നമ്മടെ കണ്ണനാ കുട്ട്യേ.
നിനക്ക് എന്തോ സമ്മാനം തരണം എന്ന് പറഞ്ഞ് നിന്റെ മുറിയിലേക്ക് ഓടി പോകണ കണ്ട്. നാളെയല്ലെ എന്റെ കുറുംമ്പിയുടെ പിറന്നാള്".

അമ്മുമ്മ കഴിഞ്ഞാൽ പിന്നെ എന്റെ ഏറ്റോം വല്യ കൂട്ട് കണ്ണൻ ആണ്. അപുറത്തെ വീട്ടിലെ ഗാത്രിയേച്ചിയുടെ മോൻ ആണ്. എന്റെ അനിയൻകുട്ടൻ.

" അമ്മുമ്മ പറഞ്ഞപ്പോളാ ഓർത്തെ എന്റെ ജന്മനാളാണ് നാളെ. ഒരിക്കലും ഞാൻ ഓർക്കാൻ ആഗ്രഹിക്കാത്ത ദിവസം. "

അപ്പൂപ്പൻ പറഞ്ഞ് കേട്ടിട്ടുണ്ട് എന്റെ അച്ഛനെയും അമ്മയെയും കുറിച്ച്. പട്ടാള ചിട്ടയും ദേഷ്യം നിറഞ്ഞ അച്ഛൻ. തെല്ല് താന് കൊടുക്കാതെ എതിർത്ത് നിൽക്കുന്ന അമ്മ. പണ്ടത്തെ തറവാടി ആയൊണ്ടവും അമ്മകും അഭിമാനം ഏറി പോയത്.

എന്നെ അമ്മ ഉദരത്തിൽ ചുമന്നപ്പോ വല്യ സന്തോഷായിരുന്ന് എല്ലാർക്കും. പക്ഷേ ആൺകുട്ടിയെ കാത്തിരുന്ന അച്ഛനും അമ്മക്കും പെൺകുട്ടിയെ കിട്യപോ വേണ്ടത്ര. ആദ്യം ഉപേക്ഷിക്കാൻ നോക്യെന്നും പറഞ്ഞ് കേട്ടിട്ടുണ്ട്. അമ്മൂമ്മയുടെ കർക്കശത്തിന് വഴങ്ങി അമ്മുമ്മേടെ അടുത്ത് എന്നെ ഏൽപിച്ച് അവർ അമേരിക്കയിലേക്ക് മടങ്ങി പോയത്രെ. അവിടെയാണല്ലോ രണ്ടാൾക്കും ജോലി.

അച്ഛനെയും അമ്മയെയും കണ്ട ഓർമയില്ല എനിക്ക്. വളർത്തിയതത്രെയും അമ്മുമ്മയും അപ്പൂപ്പനും ആണ്. അതൊണ്ടാവും നല്ലൊരു നാട്ടിൻപുറംകാരിയായിട്ട ഞാൻ വർന്നെ.

ജന്മ നാളിൽ മാത്രം " Happy Birthday " പറയാൻ വിളിക്കുന്ന രണ്ട് ശബ്ദങ്ങൾ മാത്രമാണ് അച്ഛനും അമ്മയും എനിക്ക്.

" മാക്രി ചേച്ചി "

കണ്ണന്റെ വിളി കേട്ടാണ് ഞാൻ ഓർമകളീന്ന് ഉണർന്നത്.

" അമ്പലത്തിൽ പോകാൻ വരുന്നില്ലേ ചേച്ചി പെണ്ണേ. ഇതെന്താ ഇൗ ആലോചിച്ച് ഇരിക്കുന്നെ  "

" ഒന്നൂല്ല കണ്ണാ. നീയെന്താ എൻ്റെ മുറിയിൽ ഓക്കേ കേറി തിരഞ്ഞത്. "

" അത് പറയൂല്ല ചേച്ചി പെണ്ണേ. നാളെ അറിയാട്ടോ. വേഗം ഒരുങ്ങ് ഞാൻ ദാ കുളിച്ചിട്ട് ഓടി വരാം "

ഓരോന്ന് ഓർത്ത് ഞാൻ വന്ന് ഇരുന്നത് കുളപ്പടവിൽ ആണെന്ന് ഞാൻ മറന്നു.

കണ്ണൻ കുളത്തിലേക്ക് ഒറ്റ ചാട്ടം. ഞാനും എഴുന്നേറ്റ് നടന്നു കുളിച്ച് അമ്പലത്തിൽ പോകണം.

ഒരു പട്ട്‌ പാവാടയും ബ്ലൗസും ഇട്ടു.കണ്ണൻ കുട്ടി കുപ്പായം തന്നെ വേഷം.പതിയെ നടന്ന് അമ്പലം എത്തി.

കരിപിടിച്ച വിളക്കുകൾ ബസ്മം ഇട്ടു തുടക്കുകയാണ് ജാനകിയേടത്തി. ദീപാരാധനയ്ക്ക് ഒരുക്കുകയാണ് തിരുമേനി എൻ്റെ കുട്ടി കൃഷ്ണനെ.

കുറച്ച് നേരം നാട്ടുവർത്താനങ്ങളും ആയി നിന്നു ജാനകിയേടത്തിയുടെ കൂടെ. നടയടച്ചപ്പോൾ ശ്രീകോവിലിനു മുന്നിലെത്തി. സന്തോഷങ്ങളും സങ്കടങ്ങളും ഏറ്റു പറഞ്ഞു എന്റെ കണ്ണന്റെ അടുത്ത്.

നട തുറന്നു പ്രസാദം തരുന്നതിനിടയിൽ വിശേഷം ചോദിക്കാൻ തിരുമേനി മറന്നില്ല.

തിരികെ പോരാൻ നേരം രാത്രിയായി. കണ്ണൻ ഓരോ കുട്ടികുറിമ്പുകൾ പറഞ്ഞും കാട്ടിയും വീടെത്തി.

അമ്മുമ്മ പടിവാതിൽക്കൽ കാത്ത് നിൽക്കുന്നുണ്ട്.
കണ്ണൻ വീട്ടിലേക്കും ഓടി പോയി.

അകത്ത് ചെന്ന് പുസ്തകം എടുത്ത് പഠിക്കാൻ തുടങ്ങി.
പക്ഷേ മനസ്സിൽ അച്ഛനും അമ്മയും ആയിരുന്നു. അത്താഴം കഴിക്കാൻ അമ്മുമ്മ വിളിച്ചപ്പോൾ ആണ് വീണ്ടും ഓർമകളിലേക്ക് ഞാൻ ചാഞ്ഞു പോയി എന്ന് ഓർത്തത്.

അത്താഴം കഴിച്ച് കിടന്നു.

പുലർകാലെ എണീറ്റ് കുളിച്ച് അമ്പലത്തിൽ പോയി. അവധി ആയൊണ്ട് കണ്ണനും ഉണ്ടായിരുന്നു കൂട്ടിന്.

" എന്റെ മാക്രി ചേച്ചിക്ക് എന്റെ സമ്മാനം വേണ്ടെ ? "
കണ്ണന്റെ ചോദ്യം എന്നിൽ ഒരു ഉത്കണ്ഠ ഉളവാക്കി.

പക്ഷേ അവൻ വീണ്ടും എന്നെ കളിപ്പിക്കുവാണ്. വീട് എത്തിയിട്ട് തരാം എന്ന് പറഞ്ഞ് അവൻ ഓടി.

പതിയെ നടന്ന് വീടെത്തി.
എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ ആയില്ല. എന്നെ കാത്ത് നിന്നരുന്നത് ഏറ്റവും വലിയ സമ്മാനം ആയിരുന്നു.

എന്റെ അച്ഛനും അമ്മയും

പണ്ടൊരിക്കൽ ചെയ്ത തെറ്റ് തിരുത്തി വിദേശ ജോലി നിർത്തി എനിക്കായ് തിരികെ വന്ന എന്റെ അച്ഛനും അമ്മയും.

എന്റെ കണ്ണൻ എനിക്കായ് കാത്ത് വച്ച സമ്മാനം.

കണ്ണുകൾ വിശ്വസിക്കാൻ ഞാൻ നന്നേ പാട് പെട്ടു.

" ഇതെല്ലാം എനിൽ നിന്ന് ഒളിപ്പിച്ച് വച്ച അമ്മുമ്മക്ക് ഞാൻ വച്ചിട്ടുണ്ട് "

എന്റെ വാക്കുകൾ ഒരു ചിരി പടർത്തി എല്ലാവരുടെയും മുഖത്ത്.

അച്ഛനും അമ്മയും വാരി പുണർന്നു എന്നെ.

സങ്കടം കൊണ്ടോ സന്തോഷം കൊണ്ടോ എന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു.

എന്റെ കണ്ണൻ നൽകിയ സമ്മാനം ഇന്ന് എന്നോടൊപ്പം ജീവനായി കൂടെയുണ്ട്

______

- നന്ദു നാരായണൻ

Comments

Popular posts from this blog

പൂർത്ഥികരിക്ക പെടാത്ത എന്റെ രണ്ടു കവിതകൾ

എന്റെ കളികൂട്ട്‌കാരൻ