ഏട്ടന്റെ തൊട്ടാവാടി





" കുഞ്ഞു എനിക്ക് മൂക്കുത്തിയിട്ട് നിന്നെ കാണാൻ വലിയ ഇഷ്ടമാ. അങ്ങനെ ഒരു ആഗ്രഹമുണ്ട് ഏട്ടന് ".

ഫോണിലൂടെ ഞാൻ പറഞ്ഞ വാക്കുകൾ സങ്കടമാണോ സന്തോഷമാണോ അവളിൽ ഉണ്ടാക്കിയതെന്ന് അറിയാൻ ഞാൻ തെല്ല് പാടുപെട്ടു. പക്ഷേ അവളിൽ നിന്ന് കിട്ടിയ മറുപടി എന്റെ ഉള്ളം നിറച്ചു.

 " എന്റെ ഏട്ടന്റെ ആഗ്രഹങ്ങൾ ആണ് എന്റെ ഇഷ്ടങ്ങൾ. ഏട്ടന് സന്തോഷമാകാൻ കുഞ്ഞൂസ് മൂക്ക് കുത്താം ".

കുറച്ച് നേരം അവളോട് സംസാരിച്ച ശേഷം ഞാൻ കുളിക്കാൻ പോയി. ജോലിക്ക് പോകാനുള്ള തിടുക്കത്തിൽ പ്രഭാത ഭക്ഷണം കഴിച്ചെന്നു വരുത്തി തീർത്ത് വണ്ടിയും എടുത്ത് പാഞ്ഞു.

ജോലിഭാരം കൂടുതൽ ഉണ്ടായകൊണ്ട് ആവണം ഫോൺ ഉപയോഗിച്ചില്ല. ഏകദേശം ഉച്ചയായപ്പോൾ ഫോൺ ബെല്ലടിച്ചു. നോക്കിയപ്പോൾ കുഞ്ഞു ആണ്. ഉടനെ കോൾ എടുത്തു.

" ഒരു ഫോട്ടോ അയച്ചിട്ടുണ്ട് നോക്കണം " എന്നായിരുന്നു അവൾടെ വാക്കുകൾ. ഓഫീസിൽ ഫോൺ ഞാൻ അധികം ഉപയോഗിക്കില്ല എന്ന് അറിയുന്നത്കൊണ്ടാവണം അവൾ വേഗം ഫോൺ കട്ട് ചെയ്തു.

 ഉടനെ വാട്ട്സ്ആപ്പ് എടുത്ത് ഞാൻ ഫോട്ടോ നോക്കി. മുകുത്തിയിട്ട് മുടിയും ഇടത്തോട്ട് അഴിച്ചിട്ട്‌  സുന്ദരിക്കുട്ടിയായ് എന്റെ കുഞ്ഞു. മൂക്കിൽ ചോര പൊടിഞ്ഞ നനുത്ത പാട് കണ്ടു. വേദനകൊണ്ടാവണം കണ്ണ് നിറഞ്ഞ് കലങ്ങിയിട്ടുണ്ട്. എന്റെ ആഗ്രഹം സാധിച്ച് തരാൻ അന്ന് തന്നെ അമ്മയോട് വാശി പിടിച്ച് ബ്യൂട്ടി പാർലറിൽ പോയി മൂക്ക് കുത്തിയതാണ് എന്റെ കുഞ്ഞൂസ്.

സന്തോഷവും അവൾടെ കണ്ണ് നിറഞ്ഞ് കണ്ട സങ്കടവും എന്റെ ഉള്ളിൽ തിരയടിച്ചു. ഉടനെ ഫോൺ എടുത്ത് അവളെ വിളിച്ചു. " ഇഷ്ടായോ ഏട്ട എന്നായിരുന്നു അവൾടെ ആദ്യത്തെ ചോദ്യം ".
" ഒത്തിരി ഇഷ്ടായി "എന്ന എന്റെ മറുപടി അവളിൽ ചിരി പടർത്തി എന്ന് എനിക്ക് മനസ്സിലായി.

 " എന്തിനാ ഇത്ര ദിർധിപിടിച്ച് മൂക്ക് കുത്തിയെ എന്ന് ഞാൻ ചൊതിച്ച് ". " " ഏട്ടന്റെ അഗ്രഹങ്ങളെക്കാൾ വലുതായി എനിക്ക് ഒന്നും ഇല്ല " എന്ന മറുപടി എനിക്ക് പുതുമയല്ലായിരുന്നു.

ഒന്ന് കൊരിപുണരാൻ ഞാൻ കൊതിച്ചു എങ്കിലും ഫോണിലൂടെ ഒരു ഉമ്മ കൊടുത്തു. ഫോൺ കട്ട് ചെയ്തു. നീറുന്ന വേദനക്കിടയിലും എന്റെ ആഗ്രഹം സാധിച്ച് തരാൻ കഴിഞ്ഞതിലുള്ള കുഞ്ഞുവിന്റെ സന്തോഷം എനിക്ക് മനസ്സ് കൊണ്ട് തൊട്ട് അറിയാമായിരുന്നു.


നീണ്ട വർഷങ്ങളുടെ പ്രണയത്തിനും കാത്തിരിപ്പിനും ഒടുവിൽ അവളുടെ കഴുത്തിൽ താലി ചാർത്തി എന്റെ നല്ലപാതിയാകുമ്പോൾ എനിക്ക് അറിയാമായിരുന്നു എന്റെ ഇഷ്ടങ്ങൾ എന്നെക്കാൾ നന്നായ് എന്റെ കുഞ്ഞുവിന് മനസ്സിലാകും എന്ന്.

 ഇടയ്ക്ക് കുറുമ്പ് കാട്ടുമ്പോൾ ചെവിയിൽ നുള്ളിയും മൂക്കുത്തിയിൽ ഞെക്കിയും വേദനിപ്പിക്കുമ്പോൾ ഇന്നും എന്റെ കാതിൽ പറയും " എന്റെ ഏട്ടന്റെ കുറുമ്പി പെണ്ണാവാനാ കുഞ്ഞുവിന് ഇഷ്ടം " എന്ന്.

- നന്ദു നാരായണൻ

Comments

Popular posts from this blog

പൂർത്ഥികരിക്ക പെടാത്ത എന്റെ രണ്ടു കവിതകൾ

എന്റെ പിറന്നാൾ സമ്മാനം

എന്റെ കളികൂട്ട്‌കാരൻ