നിനക്കായ്

വരികളിൽ നിറയുന്ന പ്രണയമേ ചൊല്ലുമോ 
അവളോടെനിക്കുള്ളതെല്ലാം 
വഴിമറന്നലയുന്ന നിറമുള്ള പുണ്യമായി 
വഴിമറന്നലയുന്ന നിറമുള്ള പുണ്യമായി 
എന്നിൽ നിറഞ്ഞോരെൻ പെണ്ണ് 
കരിനീലക്കണ്ണുള്ള  പെണ്ണ്
കരിനീലക്കണ്ണുള്ള  പെണ്ണ് 
വരികളിൽ നിറയുന്ന പ്രണയമേ ചൊല്ലൂ...
 ആ.... ആ... ആ... 
ഒരു നോക്കു കാണുവാൻ 
എന്തോ പറഞ്ഞിടാൻ 
ഏറെ ഉണ്ടെന്നാണോ..
ഒരു നോക്കു  കാണുവാൻ 
എന്തോ പറഞ്ഞിടാൻ 
ഏറെ ഉണ്ടെന്നാണോ..
ഒരു മൗനസമ്മതം 
എന്നും നമ്മുക്കൊരു പൂക്കാലമായി വരും പെണ്ണെ
പൂക്കാലമായി വരും പെണ്ണെ
പൂക്കാലമായി വരും പെണ്ണെ 
വരികളിൽ നിറയുന്ന പ്രണയമേ ചൊല്ലൂ....
 ആ.... ആ.... ആ... 
നിന്നിൽ അലിഞ്ഞിടാൻ 
കോർത്തൊരീ  താലി ഞാൻ 
നെഞ്ചോടു ചേർത്തുവെച്ചു...
നിന്നിൽ അലിഞ്ഞിടാൻ 
കോർത്തൊരീ  താലി ഞാൻ 
നെഞ്ചോടു ചേർത്തുവെച്ചു...
ഇനി വരും നാളുകൾ നമ്മുടേതായിടും എൻവരികളിലൂടെന്നും.. 
നിനക്കായ് അതെന്നും പെണ്ണെ 
നിനക്കായ് അതെന്നും പെണ്ണെ 
വരികളിൽ നിറയുന്ന പ്രണയമേ ചൊല്ലുമോ 
അവളോടെനിക്കുള്ളതെല്ലാം
അവളോടെനിക്കുള്ളതെല്ലാം
അവളോടെനിക്കുള്ളതെല്ലാം


നിനക്കായ്

Comments

Post a Comment