ഇതെന്ത് കൂത്ത്
" ഡോ നമ്പീശ. താൻ ഇതിപ്പോ എവിടെന്നാ വരണേ ? "
" ഇതാര് ചാക്യാരോ. ഞാൻ ദാ നമ്മുടെ വൈദ്യന്റെ അടുത്ത് വരെ ഒന്ന് പോയതാ. "
" ന്താ നമ്പീശ വൈദ്യന്റെ അടുത്തേയ്ക്ക്. മേലായ്ക എന്തേലും ഉണ്ടോ ? "
" അപ്പോ ചാക്ക്യാര് ഒന്നും അറിഞ്ഞില്ലേ ? നമ്മുടെ വൈദ്യന്റെ മോൻ ഇന്നലെ ഒരു ആക്സിഡന്റിൽ മരണമടഞ്ഞു "
" ന്താ നമ്പീശ നീയീ പറയണേ. അവൻ കൊച്ചു പയ്യൻ അല്ലേ. എന്റെ ഉണ്ണിടെ അത്രേം ഉള്ളൂ. "
" എന്താ ചെയ്യാ ചാക്ക്യരെ. ഇന്നലെ ജോലിക്ക് പോയതാ ആഹ് കുട്ടി. റോഡിലെ ഒരു കുഴിയിൽ വണ്ടി മറിഞ്ഞു. ബൈക്ക് ആയിരുന്നു അത്രേ. "
" എന്നാലും വിശ്വസിക്കാൻ പറ്റണില്ല നമ്പീശ "
" ചാക്യാർക്ക് അറിയാലോ നമ്മുടെ നാടിന്റെ അവസ്ഥ. നമ്മൾ ജയിപിച്ച് വിട്ട മന്ത്രിമാർ. നമ്മുടെ കരം അടക്കുന്ന പണം. എന്നിട്ട് നമ്മളെ തന്നെ കൊല്ലുവ. "
" നമ്പീശാ, ആകെ ഒരു മകൻ അല്ലേ ഉള്ളൂ വൈദ്ധ്യർക്ക് "
" അതെ ചാക്യാരെ. റോഡ് പൊളിഞ്ഞ് ഒരു വലിയ കുഴി ആയി അത്രേ. നല്ല മഴയും ഉണ്ടയോണ്ട് കുഴി നിറഞ്ഞ് കുളം ആയിരുന്നു. കുട്ടി വേഗത്തിൽ ബൈക്ക് ഓടിച്ചപ്പോ അറിഞ്ഞില്യ അപകടം.രക്ഷിക്കാൻ അയില്ല അത്രേ. "
" എന്നാടോ നമ്പീശാ നമ്മടെ നാടൊന്ന് നന്നാവ. "
" അങ്ങനെ ഒരു ആഗ്രഹം വേണ്ട ചാക്യാരെ. സ്വന്തം കീശ വീർപ്പിക്കാൻ നോക്കുന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും ഓക്കെ ഉള്ളപോ നാട് ഇനിയും കുട്ടിച്ചൊറാവും "
" പറഞ്ഞ് നിന്ന് സമയം പോയി നമ്പീശ. അറിഞ്ഞ സ്ഥിതിക്ക് അത്രേടം വരെ പോയി വരട്ടെ ഞാൻ. "
" ശെരി ചാക്യാരെ. റോഡൊക്കെ നന്നാവണേൽ അത് പണിഞ്ഞ ആളുടെ കുട്ടിയോ, മന്ത്രിയുടെ കുട്ടിയോ അതേ റോഡിൽ വീണു മരിക്കണം. അപ്പോളെ നമ്മടെ ഓക്കെ സങ്കടം മനസിലാകൂ അവറ്റോൾക്ക് "
" അത് ശരിയാ നമ്പീശ. ന്തായലും ഞാൻ പോയി വരട്ടെ. "
- നന്ദു നാരായണൻ
Comments
Post a Comment