കണിവെള്ളരി
എന്തു വരികളിന്നെഴുതേണ്ടു ഞാനീ
പൊന്നിൻ കണിക്കൊന്ന പൂത്തീടും കാലം
മേടപ്പുലരിയിൽ കണികണ്ടുണർന്നീടാൻ
ഏറെ നാൾ കൊതിച്ചീടും എൻ ഹൃദയം
സ്വർണ്ണത്തിളക്കവും വെള്ളികൊലുസ്സും
കണ്ണിൽ മിന്നി ഞാൻ കണികണ്ടു
ചക്കയും മാങ്ങയും വെള്ളരിക്കയും
കസവിൻ ചേലുള്ള വെള്ളമുണ്ടും
കൈനീട്ടി വാങ്ങീടും ഒരു വെള്ളിനാണയം
കാൽതൊട്ടു വന്ദിച്ചു തുടങ്ങീടുകിൽ
മത്താപ്പ് പൂത്തിരി കമ്പിത്തിരികളും
കത്തിക്കുവാൻ ഓടി ഉമ്മറത്ത്
കൂടെയെൻ ചേച്ചിയും അച്ഛനുമമ്മയും
കുട്ടികുറുമ്പനായി ഈ കൊച്ചുകണ്ണൻ
കസവുചേലയും ചുറ്റി അമ്പാട്ടിയെ കണ്ടു
തിരുമേനി നൽകിയ കൈനീട്ടവും
സദ്യവട്ടം കൂട്ടി ഒന്നിച്ചു കഴിച്ചതും
പായസം കൂട്ടി ഒരുത്സവമായി.
ഇതു കേട്ടു കരുതേണ്ട എന്റെ വിഷുവെന്ന്
എല്ലാം എനിക്കൊരു ആശ മാത്രം
പലദിനം ഞാൻ കണ്ട സ്വപ്നത്തിലൊന്നായി
വിഷുവും കടന്നു പോയി ചേലില്ലാതെ.

👍👍
ReplyDeleteThank you 😊
Deleteനന്നായി എഴുതിയിട്ടുണ്ട്.. കൊള്ളാം 💝
ReplyDelete