ഇതെന്ത് കൂത്ത്
" ഡോ നമ്പീശ. താൻ ഇതിപ്പോ എവിടെന്നാ വരണേ ? " " ഇതാര് ചാക്യാരോ. ഞാൻ ദാ നമ്മുടെ വൈദ്യന്റെ അടുത്ത് വരെ ഒന്ന് പോയതാ. " " ന്താ നമ്പീശ വൈദ്യന്റെ അടുത്തേയ്ക്ക്. മേലായ്ക എന്തേലും ഉണ്ടോ ? " " അപ്പോ ചാക്ക്യാര് ഒന്നും അറിഞ്ഞില്ലേ ? നമ്മുടെ വൈദ്യന്റെ മോൻ ഇന്നലെ ഒരു ആക്സിഡന്റിൽ മരണമടഞ്ഞു " " ന്താ നമ്പീശ നീയീ പറയണേ. അവൻ കൊച്ചു പയ്യൻ അല്ലേ. എന്റെ ഉണ്ണിടെ അത്രേം ഉള്ളൂ. " " എന്താ ചെയ്യാ ചാക്ക്യരെ. ഇന്നലെ ജോലിക്ക് പോയതാ ആഹ് കുട്ടി. റോഡിലെ ഒരു കുഴിയിൽ വണ്ടി മറിഞ്ഞു. ബൈക്ക് ആയിരുന്നു അത്രേ. " " എന്നാലും വിശ്വസിക്കാൻ പറ്റണില്ല നമ്പീശ " " ചാക്യാർക്ക് അറിയാലോ നമ്മുടെ നാടിന്റെ അവസ്ഥ. നമ്മൾ ജയിപിച്ച് വിട്ട മന്ത്രിമാർ. നമ്മുടെ കരം അടക്കുന്ന പണം. എന്നിട്ട് നമ്മളെ തന്നെ കൊല്ലുവ. " " നമ്പീശാ, ആകെ ഒരു മകൻ അല്ലേ ഉള്ളൂ വൈദ്ധ്യർക്ക് " " അതെ ചാക്യാരെ. റോഡ് പൊളിഞ്ഞ് ഒരു വലിയ കുഴി ആയി അത്രേ. നല്ല മഴയും ഉണ്ടയോണ്ട് കുഴി നിറഞ്ഞ് കുളം ആയിരുന്നു. കുട്ടി വേഗത്തിൽ ബൈക്ക് ഓടിച്ചപ്പോ അറിഞ്ഞില്യ അപകടം.രക്ഷിക്കാൻ അയില്...