അറിവില്ല കുട്ട്യേ

എന്റെ അമ്മയാര് ? എന്റെ അച്ഛനാര് ?
എന്റെ രക്തമേത് ? എന്റെ ജാതിയേത് ?
എന്റെ ഗോത്രമേത് ? എന്റെ വർണമേത് ?
എന്റെ ഉള്ളം ചൊല്ലിയ ചോദ്യമേത് ?
അറിവില്ല ചോദ്യങ്ങൾ ഇനിയുമേറെ
അറിവുള്ള മനസ്സുകൾ അകലമേറെ
അലയുന്ന ജൻമമോ ബാക്കിയേറെ
അറിവില്ല പയ്തലിൻ ദുഃഖമേറെ
കാഴ്ച്ചകൾ കണ്ടതിൽ സത്യമെന്ത് ?
വാർത്തകൾ കേട്ടതിൽ മിഥ്യയെന്ത് ?
അന്ധനോ മൂകനോ ബധിരനോ മടയനോ
ഇനിയുള്ള ജന്മത്തിനർഥമെന്ത് ?
------------------------------
-നന്ദു നാരായണൻ


Comments

Post a Comment

Popular posts from this blog

പൂർത്ഥികരിക്ക പെടാത്ത എന്റെ രണ്ടു കവിതകൾ

എന്റെ പിറന്നാൾ സമ്മാനം

എന്റെ കളികൂട്ട്‌കാരൻ